malappuram local

ചേളാരി ഹൈസ്‌കൂളിന്റെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങി

തേഞ്ഞിപ്പലം: ചേളാരിയിലെ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഏറ്റവും പഴക്കം ചെന്ന രണ്ട് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി.
സ്‌കൂള്‍ കെട്ടിടങ്ങള്‍ ലേലത്തില്‍ വിറ്റതനുസരിച്ച് ഈമാസം 20ന് മുമ്പായി രണ്ടുകെട്ടിടങ്ങളും പൂര്‍ണമായും  പൊളിച്ചുനീക്കാനാണ് അധികൃതരുടെ നിര്‍ദേശം.
ഗ്രാസിം ഇന്റസ്ട്രീസ് ഉടമ ജെഡി ഗ്വാളിയോര്‍ നിര്‍മിച്ചുനല്‍കിയതായിരുന്നു ഈ സ്‌കൂള്‍കെട്ടിടം. ചേളാരിയിലെ പഴയ എയര്‍പോര്‍ട്ടിന് (ഇന്നത്തെ ഐഒസിപ്ലാന്റ് ) സമീപമായിരുന്നു നേരത്തേ സ്‌കൂള്‍ നിലനിന്നിരുന്നത്.
പി എം ആലിക്കുട്ടിഹാജി നല്‍കിയ സ്ഥലത്താണ് ചേളാരിയില്‍ ആദ്യമായി ഈ ഗവ. സ്‌കൂള്‍ നിര്‍മിക്കുന്നത്. എയര്‍സ്ട്രിപ്പ് വികസനത്തിനായി സ്‌കൂള്‍ പിന്നീട് ഇപ്പോള്‍ നിലനില്‍ക്കുന്ന സ്ഥലത്തേക്ക്  മാറ്റുകയായിരുന്നു.
ക്ലാസ് മുറികളുടെ കുറവ് കാരണം അക്കാലത്ത് പ്രദേശത്തെ പ്രമുഖരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും നാട്ടുകാരും സ്‌കൂള്‍ അധ്യാപകരും ചേര്‍ന്ന്  ജി ഡി ബിര്‍ളയെ സമീപിച്ച് നിവേദനം സമര്‍പ്പിക്കുകയായിരുന്നു.
ഇതെ തുടര്‍ന്നാണ് ഗ്രാസിം ഹാള്‍ എന്ന പേരില്‍ ബിര്‍ള പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മിച്ച് നല്‍കിയത്. ഏഴുക്ലാസ്മുറികളായിരുന്നു ഇതില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഗ്രാസിംഹാള്‍ പൊളിച്ചുമാറ്റുന്ന മുറയ്ക്ക്  അതേസ്ഥലത്ത് ഇനിപുതിയ മൂന്നു നില കെട്ടിടം പണിയും. പുതിയ കെട്ടിടത്തില്‍ 25 ക്ലാസ്മുറികളുണ്ടാകും. നബാര്‍ഡ്ഫണ്ടി ല്‍ നിന്നുള്ള മൂന്നുകോടി എഴുപത്തിയഞ്ച് ലക്ഷം രൂപചെലവഴിച്ചാണ് പുതിയകെട്ടിടം നിര്‍മിക്കുക.
Next Story

RELATED STORIES

Share it