malappuram local

ചേളാരി ഐഒസി: തൊഴിലാളി ചര്‍ച്ച പരാജയം

ചേളാരി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചേളാരി എ ല്‍പിജി ബോട്‌ലിങ് പ്ലാന്റില്‍ സിലിണ്ടര്‍ ഹാന്റ്‌ലിങ് ആന്റ് ഹൗസ്‌കീപ്പിങ് വിഭാഗത്തിലെ തൊഴിലാളികളുമായി സേവനവേതന വ്യവസ്ഥ സംബന്ധിച്ച് ഇന്നലെ നടന്ന ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു.
അടുത്തചര്‍ച്ച 17ന് നടക്കും. ഈ വിഭാഗത്തില്‍ പുതിയ കരാറുകാരന്‍ ചുമതലയേറ്റ പശ്ചാതലത്തിലാണ് ചര്‍ച്ച.
രണ്ട് കറോസില്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കുകയും ദിവസം 100 ലോഡ് ഗ്യാസ്ഫില്ലിങ് ഉറപ്പാക്കുകയും വേണമെന്ന് കരാര്‍വ്യവസ്ഥ നടപ്പാക്കണമെന്ന് കരാറുകാരന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
അതേ സമയം നിലവിലുള്ള ജോലിയില്‍ വേതന വര്‍ധനവ് വേണമെന്ന് തൊഴിലാളികളും ആവശ്യപ്പെട്ടു. നിലവില്‍ രാവിലത്തെ ഷിഫ്റ്റില്‍ രണ്ട് യന്ത്രവും ഉച്ചക്ക് ശേഷം ഒരുയന്ത്രവുമാണ് പ്രവര്‍ത്തിക്കുന്നത്.
നാലാമത് കറോസില്‍ സംവിധാനം നടപ്പാക്കിയശേഷം തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാമെന്ന് കരാറുകാരന്‍ ബന്ധപ്പെട്ടവരെ അറിയിച്ചു.
തീരുമാനമാകാത്തതിനാല്‍ ചര്‍ച്ചമാറ്റി. പ്ലാന്റ് മാനേജര്‍മാരായ എസ് ശിവകുമാര്‍, കെ കെ നാരായണന്‍, ലക്ഷമീപതി, യൂണിയന്‍ നേതാക്കളായ എം കൃഷ്ണന്‍, കെ ഗോവിന്ദന്‍കുട്ടി, പി പ്രിന്‍സ്‌കുമാര്‍(സിഐടിയു), പിമധുസുധനന്‍, കെ ശ്രീധരന്‍,(ഐഒസിഇയു), ടി പി ഗോപിനാഥ്, ഡാനിയേല്‍(ഐഎന്‍ടിയുസി), കരാറുകാരന്‍ കുഞ്ഞിമുഹമ്മദ് ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it