Flash News

ചേലേമ്പ്ര പഞ്ചായത്തില്‍ വയല്‍ നികത്തല്‍ വിവാദത്തിനിടെ സെക്രട്ടറിക്ക് സ്ഥലംമാറ്റം

ചേലേമ്പ്ര പഞ്ചായത്തില്‍ വയല്‍ നികത്തല്‍ വിവാദത്തിനിടെ സെക്രട്ടറിക്ക് സ്ഥലംമാറ്റം
X
[caption id="attachment_390283" align="alignnone" width="560"] ചേലേമ്പ്രയില്‍ വയല്‍ മണ്ണിട്ടു നികത്തി കെട്ടിടം പണിയാന്‍ ശ്രമിക്കുന്നത് അന്വേഷണ സംഘം പരിശോധിക്കുന്നു.[/caption]

മുസ്തഫ പള്ളിക്കല്‍

പള്ളിക്കല്‍: ചേലേമ്പ്ര ഗ്രാമ പഞ്ചായത്തില്‍ വയല്‍ നികത്തി വ്യാപകമായി വീടുകളും മറ്റു കെട്ടിടങ്ങളും നിര്‍മ്മിച്ചെന്ന വിവാദം കത്തിനില്‍ക്കേ തിരക്കു പിടിച്ചു സെക്രട്ടറിക്ക് സ്ഥലം മാറ്റം. പൊതുജനങ്ങള്‍ക്കിടയില്‍ പൊതുവെ സ്വീകാര്യനായിരുന്ന കെ സുധീറിനെയാണ് സ്ഥലം മാറ്റി കഴിഞ്ഞദിവസം ഉത്തരവിറങ്ങിയത്.പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ വയല്‍  മണ്ണിട്ടു നികത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടന്ന വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍  ഭരണസമിതിയുടെ നേതൃത്വത്തില്‍ ഒരാഴ്ച്ചയായി ഇതു സംബന്ധിച്ചു അന്വേഷണം  നടന്നു വരുന്നു. ചേലേമ്പ്രയില്‍ ജനകീയ വികസന മുന്നണി അധികാരത്തില്‍ വന്നതു മുതല്‍ക്കുള്ള എല്ലാ കെട്ടിട അനുമതികളും പുനഃപരിശോധിക്കണം എന്ന ആവശ്യവും ശക്തമായിരുന്നു. കഴിഞ്ഞ ആറു മാസം മുതല്‍ ഇങ്ങോട്ട് നല്‍കിയ എല്ലാ കെട്ടിട അനുമതികളും പുനഃപരിശോധിക്കാനും അനധികൃതമായതിനു നിര്‍മ്മാണം നിര്‍ത്തിവെക്കുവാന്‍ നോട്ടീസ് നല്‍കുവാനും ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് സ്റ്റിയറിങ് കമ്മറ്റി തീരുമാനം എടുത്തു അന്വേഷണം നടന്നുവരവെയാണ് കെ സുധീറിനു കാരശ്ശേരി ഗ്രാമ പഞ്ചായത്തിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. കാരശ്ശേരി സെക്രട്ടറിയായിരുന്ന സി സന്തോഷാണ് ചേലേമ്പ്രയില്‍ സെക്രട്ടറിയായി നിയമിതനായത്.
Next Story

RELATED STORIES

Share it