malappuram local

ചേലേമ്പ്ര ജലനിധി പദ്ധതി: ഭരണസമിതിയുടെ അനാസ്ഥക്കെതിരേ യുഡിഎഫ് ധര്‍ണ

തേഞ്ഞിപ്പലം: ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ ജലനിധി പദ്ധതിയില്‍ ഭരണസമിതി കാണിക്കുന്ന അനാസ്ഥക്കെതിരേ യു ഡിഎഫ് ധര്‍ണ നടത്തി. 3200 ഗുണഭോക്താക്കളെ വഞ്ചിച്ച് ജലനിധി പദ്ധതി  യാഥാര്‍ഥ്യമാക്കാത്ത ജനകീയ മുന്നണി  ഭരണ സമിതിയുടെ നിരുത്തരവാദ സമീപനത്തിനെതിരേ ഗ്രാമപ്പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് യുഡിഎഫ് ധര്‍ണ നടത്തിയത്.ഈ വര്‍ഷവും ജലനിധിയുടെ വെള്ളം നാട്ടുകാര്‍ക്കു ലഭിക്കുമെന്ന കാര്യത്തില്‍ ഭരണ സമിതി വ്യക്തമായ ഉറപ്പ് നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രതിഷേധ പരിപാ ടി സംഘടിപ്പിച്ചത്. വേനലില്‍ കടുത്ത ശുദ്ധജല ക്ഷാമം നേരിടുന്ന ചേലേമ്പ്രയില്‍ ഈ വര്‍ഷവും വെള്ളം നല്‍കാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ട ഭരണ സമിതി ഇന്നു മലപ്പുറം ജലനിധി ഓഫിസിനു മുന്നില്‍ നടത്താന്‍ നിശ്ചയിച്ച ധര്‍ണ ഒടുവില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. വള്ളിക്കുന്ന് മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ എ കെ അബ്ദുര്‍റഹ്മാന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ലൈഫ് പദ്ധതിയിലെ അപാകത പരിഹരിക്കുക, പിഎച്ച്‌സിയില്‍ കിടത്തി ചികില്‍സ ആരംഭിക്കുക. എന്നീ ആവശ്യങ്ങളും ധര്‍ണയില്‍ ഉന്നയിച്ചു. കെ പി ദേവദാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ ബക്കര്‍ ചെര്‍ണൂര്‍ മുഖ്യ പ്രഭാക്ഷണം നടത്തി.കെ പി അമീര്‍,സി ഹസ്സന്‍, കെ റഫീഖ്, അമ്പാഴത്തങ്ങല്‍ അബൂബക്കര്‍, അണ്ടിശ്ശേരി ഉണ്ണി, എവിഎ ഗഫൂര്‍, വിപി ഉമറുല്‍ഫാറൂഖ്,കെ പി കുഞ്ഞിമുട്ടി, ഇക്ബാല്‍ പൈങ്ങോട്ടൂര്‍, സി ലത്തീഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it