ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തില്‍ വയല്‍നികത്തി കെട്ടിടം പണി: അധികൃതര്‍ സന്ദര്‍ശിച്ചു
BY kasim kzm19 Jun 2018 4:16 AM GMT
kasim kzm19 Jun 2018 4:16 AM GMT
പള്ളിക്കല്‍: ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വയല്‍ നികത്തി കെട്ടിടം പണിയുന്നത് അധികൃതര്‍ സന്ദര്‍ശിച്ചു. വ്യാപകമായി ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തില്‍ കൃഷി ഭൂമി മണ്ണിട്ടു നികത്തി കെട്ടിടം പണിയുന്നുണ്ടന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം. ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതി അധികാരമേറ്റതു മുതല്‍ ഉള്ള എല്ലാ കെട്ടിട നിര്‍മാണ അനുമതികളും പരിശോധിക്കണമെന്നും ജനകീയ വികസന സമിതി നേതൃത്വം ആവശ്യപ്പെടിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച്ച ചേര്‍ന്ന ഗ്രാമപ്പഞ്ചായത്ത് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ അനുമതിയോടെയും ഇല്ലാതെയും വയലില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത് സന്ദര്‍ശിക്കാനും നിയമവിരുദ്ധമായത് നിര്‍ത്തിവപ്പിക്കാന്‍ നോട്ടീസ് നല്‍കാനും തീരുമാനിച്ചിരുന്നു.
ആറു മാസത്തിനുള്ളില്‍ അനുമതി നല്‍കിയ മുഴുവന്‍ കെട്ടിട നിര്‍മാണവും പുനപ്പരിശോധിക്കാനും തീരുമാനമുണ്ട്. ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷ്,വൈസ് പ്രസിഡന്റ് കെ ജമീല, സെക്രട്ടറി കെ സുധീര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ അസീസ് പാറയില്‍, സി ശിവദാസന്‍, കെ എന്‍ ഉദയകുമാരി എന്നിവരാണ് ചേലേമ്പ്രയിലെ വിവിധ വയലുകളിലെ ഏഴോളം അനധികൃത നിര്‍മാണ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചത്.

Next Story
RELATED STORIES
കുട്ടികളില്‍ ഹെപ്പറ്റൈറ്റിസ് ക്ഷണിച്ചുവരുത്തുന്നത് മാറുന്ന...
29 July 2022 9:50 AM GMTകണ്ണിലെ ഇരുട്ടിനെ ഉള്‍ക്കരുത്തില്‍ കീഴടക്കി ഹന്ന
16 July 2022 6:44 AM GMTവരയുടെ വഴികളില്‍ വ്യത്യസ്തനായി അനുജാത്
16 May 2022 5:48 AM GMTരസതന്ത്രത്തിലെ 118 മൂലകങ്ങളും ചിഹ്നങ്ങളും മനപാഠം; റെക്കോര്‍ഡുകള്‍...
13 April 2022 6:58 AM GMTകുട്ടികളോട് എങ്ങനെ സംസാരിക്കാം
31 March 2022 9:39 AM GMTജിംനാസ്റ്റിക്കില്‍ ഭാവി പ്രതീക്ഷയായി തനു സിയ
12 March 2022 10:24 AM GMT