malappuram local

ചേലേമ്പ്രയില്‍ മഞ്ഞപ്പിത്തം റിപോര്‍ട്ട് ചെയ്തുരോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

തേഞ്ഞിപ്പലം: ചേലേമ്പ്ര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പിടിപെട്ടതായി റിപോര്‍ട്ട്. മഞ്ഞപ്പിത്തം പിടിപെട്ട രണ്ടു പേര്‍ ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടിയെത്തി. പൈങ്ങോട്ടൂര്‍ ഭാഗങ്ങളില്‍ കഴിഞ്ഞ മാസങ്ങള്‍ക്ക് മുമ്പ് മഞ്ഞപ്പിത്തം പിടികൂടിയ ഒട്ടേറെ പേര്‍ ചികില്‍സ തേടി രോഗം വിട്ട് പോയതേയുള്ളൂ. അപ്പോഴേക്കും വീണ്ടും രണ്ടു പേര്‍ ചികില്‍സ തേടിയെത്തിയത് ആശങ്കക്കിടയാക്കുന്നുണ്ട്. മഴക്കാലം അടുത്തെത്തി നില്‍ക്കെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ചേലേമ്പ്ര ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
അതേ സമയം സമ്പൂര്‍ണ ശുചിത്വ ഗ്രാമമായി  പഞ്ചായത്തിനെ പ്രഖ്യാപിച്ചെങ്കിലും പലയിടത്തും ശുചിത്വ പദ്ധതികള്‍ നടപ്പായിട്ടില്ലെന്നാണു കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായത്. വൃത്തിഹീനമായതിന്റെ പേരില്‍ ഒട്ടേറെ പേര്‍ക്ക് പിഴ ചുമത്തിയും രോഗമുണ്ടാക്കുന്ന കേന്ദ്രങ്ങള്‍ നശിപ്പിച്ചും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തുണ്ടായിരുന്നു. ആരോഗ്യ പകര്‍ച്ച വ്യാധികള്‍ക്കെതിരെ തീവ്രയജ്ഞ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതിനായുള്ള ആരോഗ്യ സന്ദേശ യാത്രക്ക് ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തില്‍ തുടക്കമായിട്ടുണ്ട്. എന്നാല്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രഹസനമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഇതിന് തെളിവാണ് ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ പിഴ ചുമത്തിയത്. മുഴുവന്‍ വീടുകളിലും കയറിയിറങ്ങി കൊതുക് നിവാരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും മുഴുവന്‍ വ്യാപരസ്ഥാപനങ്ങളിലും കയറി ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധനയും നടത്തുകയും ചെയ്തതായും ആരോഗ്യ വകുപ്പ് പറയുന്നു.
Next Story

RELATED STORIES

Share it