malappuram local

ചേലേമ്പ്രയില്‍ തെരുവുനായ 20ഓളം പേരെ ആക്രമിച്ചു

പള്ളിക്കല്‍: ചേലേമ്പ്ര പുല്ലിപ്പറമ്പില്‍ തെരുവ് നായ ഇരുപതോളം പേരെ അക്രമിച്ചു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു തെരുവ് നായ കണ്ണില്‍കണ്ടവരെയെല്ലാം അക്രമിച്ചത്. ക്ഷുഭിതരായ നാട്ടുകാരില്‍ ചിലര്‍ നായയെ തല്ലിക്കൊന്നു. വാര്‍ഡ് 14, 15, 16ല്‍പെട്ടവരാണ് അക്രമണത്തിനിരയായത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
പരിക്കേറ്റവര്‍ക്ക് ചേലേമ്പ്ര പിഎച്ച്‌സിയില്‍ ചികില്‍സ നല്‍കാന്‍ മലപ്പുറം ഡിഎംഒയുമായി ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷും മെമ്പര്‍മാരായ അസീസ് പാറയില്‍,സി രാധാകൃഷ്ണന്‍ ചര്‍ച്ചക്കു ശേഷം ധാരണയാക്കിയിട്ടുണ്ട്.ജാനകി (30), ഷീബ (28), ലീല (56), പ്രവ്യ (അഞ്ച്), മിനി (30), സകരിയ (44), രാമകൃഷ്ണന്‍ (നാല്), വിനില (32), വര്‍ഷ (13), ഐശ്വര്യ (ഒന്‍പത്), മുഹമ്മദ് അന്‍ഫാസ് (15), ദിനേശ് ബാബു (38), ആദിത്യ (10), മുഹമ്മദ് റിഫാസ് (13), ഫാത്തിമ ബുസ്ത (അഞ്ച്) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതില്‍ ചിലര്‍ക്ക് ശസ്ത്രക്രിയ അനിവാര്യമാണ്.
Next Story

RELATED STORIES

Share it