malappuram local

ചേലേമ്പ്രയില്‍ ഡെങ്കി മേഖലയില്‍ ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൂത്താടികളെ കണ്ടെത്തി

പള്ളിക്കല്‍: ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തില്‍  ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്ത മേഖലയില്‍  ഈഡിസ് ആല്‍ബോപിക്ടസ് സ്‌ക്യൂസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളുടെ കൂത്താടികളെ പഠനത്തില്‍ കണ്ടെത്തി. ചേലേമ്പ്രയില്‍ ഗ്രാമപ്പഞ്ചായത്തില്‍ ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്ത പൊയില്‍തൊടി മേഖലയില്‍ സോണല്‍ എന്റമോളജിസ്റ്റ് അഞ്ജു വിശ്വന്‍ നടത്തിയ പഠനത്തിലാണ് ഈഡിസ് ആല്‍ബോപിക്ടസ് സ്‌ക്യൂസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളുടെ കൂത്താടികളെ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ രണ്ടു പേരാണ്  ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാമനാട്ടുകര സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നത്.
ഇവര്‍ രോഗം പൂര്‍ണമായും മാറിയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. പൊയില്‍തൊടി മേഖലയില്‍ ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ ചേലേമ്പ്ര ഗ്രാമ പ്പഞ്ചായത്തും ആരോഗ്യ പ്രവര്‍ത്തകരും ശക്തമായ ഇടപെടല്‍ നടത്തിയതിനാല്‍ രോഗം മറ്റു പ്രദേശത്തേയ്ക്കു പടര്‍ന്നില്ല. പൊയില്‍തൊടിയില്‍  ഫോഗിങ് നടത്തിയിരുന്നു.
ഇന്നലെ നടന്ന സ്‌കൂള്‍ പ്രവേശനോല്‍സവത്തില്‍ വിവിധ സ്—കൂളുകളില്‍ ആരോഗ്യ പ്രവര്‍ത്തകരും പങ്കെടുത്തത് ശ്രദ്ധേയമായി. ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും ശുചീകരണ പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാകുമെന്നും വിവിധസ്ഥാപനങ്ങളില്‍ പരിശോധന തുടരുമെന്നും എച്ച്‌ഐ പി ഗിരീഷ് പറഞ്ഞു.
Next Story

RELATED STORIES

Share it