ചേലേമ്പ്രയില്‍ കിണറ്റില്‍ കണ്ടെത്തിയ കൂത്താടികള്‍ജപ്പാന്‍ ജ്വരം പരത്തുന്ന കൊതുകുകളുടേതെന്ന് റിപോര്‍ട്ട്‌

സ്വന്തം  പ്രതിനിധി
തേഞ്ഞിപ്പലം: ചേലേമ്പ്ര പുല്ലിപറമ്പിലെ കിണറ്റില്‍ നിന്നു പരിശോധനയ്ക്കായി ശേഖരിച്ച വെള്ളത്തിലെ കൂത്താടികള്‍ ജപ്പാന്‍ ജ്വരം പരത്തുന്ന കൊതുകുകളുടേതെന്ന് റിപോര്‍ട്ട്. ആരോഗ്യവകുപ്പ് ബുധനാഴ്ച നടത്തിയ പരിശോധനയിലായിരുന്നു കിണറിലെ വെള്ളത്തില്‍ കൂത്താടികള്‍ കണ്ടെത്തിയത്.
വെള്ളം ശേഖരിച്ച് കോഴിക്കോട് സോണല്‍ എന്റമോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന ലാര്‍വ പഠനത്തില്‍ ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. ജപ്പാന്‍ ജ്വരം പരത്തുന്ന ക്യൂലക്‌സ് ട്രൈറ്റിനനോ റിങ്കസ് വിഭാഗത്തില്‍ പെട്ട കൊതുകുകളാണന്ന് കോഴിക്കോട് സോണല്‍ എന്റമോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ എന്റമോളജിസ്റ്റ് അഞ്ജു വിശ്വന്‍ റിപോര്‍ട്ട് ചെയ്തത്.
കിണറുകള്‍ ക്ലോറിനേറ്റ് ചെയ്ത് ഗപ്പി മല്‍സ്യം നിക്ഷേപിക്കുകയും കൊതുകുവല കൊണ്ട് കിണര്‍ മൂടാനും ഇവര്‍ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞവര്‍ഷം വൈറല്‍ പനി ബാധിച്ച് ചേലേമ്പ്രയില്‍ 10 പേര്‍ മരിച്ചിരുന്നു. ഈ വര്‍ഷം മഞ്ഞപ്പിത്തം റിപോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍.
Next Story

RELATED STORIES

Share it