thrissur local

ചേലക്കരയില്‍ ഡെങ്കിപ്പനി പടരുന്നു; ഇതുവരെ 23 പേര്‍ ചികില്‍സ തേടി



ചേലക്കര: ചേലക്കര പഴയന്നൂര്‍ മേഖലയില്‍ ഡെങ്കിപ്പനിക്ക് ശമനമായില്ല. ഇതിനോടകം പ്രദേശത്തെ 23 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. ഇന്നലെ രണ്ടു പേര്‍ കൂടി പഴയന്നൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്. യഥാസമയം ചികില്‍സ ലഭിക്കാത്തതു മൂലം കഴിഞ്ഞ ദിവസം മേഖലയില്‍ പനി ബാധിച്ച് യുവതി മരിച്ചതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഇതേ തുടര്‍ന്ന് ഡിഎംഒ ബേബി ലക്ഷ്മിയുടെയും പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി തങ്കമ്മയുടെയും നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും അടിയന്തിര യോഗം ചേര്‍ന്നിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നു ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നു ഡിഎംഒ വിമര്‍ശിച്ചു. ഈ മാസം 16ാം തിയതി വരെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവധിയില്‍ പ്രവേശിക്കരുതെന്ന് ഡിഎംഒ നിര്‍ദ്ദേശിച്ചു. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ ഇപ്പോഴും ലീവില്‍ തന്നെയാണെന്നും ഇത്തരം അനാസ്ഥക്കെതിരെ അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it