thrissur local

ചേറ്റുവ പാലത്തിലെ ശിലാഫലകങ്ങള്‍ കരാറുകാരന്‍ നശിപ്പിച്ചതായി പരാതി

ഒരുമനയൂര്‍: ചേറ്റുവ പാലത്തില്‍ സ്ഥാപിച്ചിരുന്ന ശിലാഫലകങ്ങള്‍ കരാറുകാരന്‍ നശിപ്പിച്ചതായി പരാതി. പാലത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത് സി എച്ച് മുഹമ്മദ്‌കോയയും ഉദ്ഘാടനത്തില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനും, പൊതുമരാമത്ത് മന്ത്രിയായിരുന്ന അബ്ദുക്കാദര്‍കുട്ടി നഹയുമായിരുന്നു .
ഇവരുടെ പേരുകള്‍ ആലേഖനം ചെയ്ത ഫലകങ്ങളാണ് പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ നശിപ്പിച്ചത്. പാലത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി കരാറുകാരന്‍ സ്ഥലം വിടുന്നതിന് മുമ്പുതന്നെ ശിലാഫലകങ്ങള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it