thrissur local

ചേറ്റുവ പാലത്തിലെ വിടവുകള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് അപകടഭീഷണിയാവുന്നു

ചാവക്കാട്: ചേറ്റുവ പാലത്തിലെ വിടവുകള്‍ വരുന്നിടത്ത് നിറച്ച കോണ്‍ക്രീറ്റ് അടര്‍ന്നു കുഴിയായത് ഇരുചക്രവാഹനങ്ങ ള്‍ക്ക് അപകടഭീതിയാവുന്നു.
പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള വിടവിലെ കോണ്‍ക്രീറ്റ് ഇളകിപ്പോയതാണ് ഇരുചക്ര, മുച്ചക്രവാഹനങ്ങള്‍ക്ക് അപകടഭീതിയാവുന്നത്. കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പിയെല്ലാം പുറത്തുവന്ന നിലയിലാണ്.
ചെറിയ ചക്രങ്ങളുള്ള ഇരുചക്രവാഹനങ്ങളുടെ ടയറുകള്‍ ഈ കുഴിയില്‍ വീണാല്‍ കേടുപാട് സംഭവിക്കുന്നതും യാത്രക്കാര്‍ക്ക് വീണ് പരിക്കേല്‍ക്കുന്നതും ഇവിടെ പതിവായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
നാട്ടുകാര്‍ പലതവണ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. ഒരു വര്‍ഷം മുമ്പാണ് മൂന്ന് കോടി രൂപ ചെലവില്‍ ചേറ്റുവ പാലം അറ്റകുറ്റപ്പണി നടത്തിയത്.
Next Story

RELATED STORIES

Share it