ചേറ്റുവയില്‍ കടലില്‍ കുടുങ്ങിയ60 പേര്‍ തിരിച്ചെത്തി

തൃശൂര്‍: 'ഓഖി' ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ 60 പേര്‍ ചേറ്റുവ കടപ്പുറത്തെത്തി. കൊല്ലത്തുനിന്ന് പുറപ്പെട്ട തമിഴ്‌നാട് സ്വദേശികളടക്കമുള്ള മല്‍സ്യബന്ധന തൊഴിലാളികളാണ് 5 ബോട്ടുകളിലായി ഇന്നലെ വൈകീട്ടോടെ ചേറ്റുവ ഹാര്‍ബറിലെത്തിയത്. ഇവര്‍ ദിവസങ്ങളായി കടലില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ചുഴലിക്കാറ്റില്‍ കടലിന്റെ ഗതി മാറിയതോടെയാണ് ഇവര്‍ കടലില്‍ കുടുങ്ങിയത്. നിയന്ത്രണം വിട്ട ബോട്ടുകളില്‍ ദിവസങ്ങളായി കടലില്‍ കഴിഞ്ഞ ഇവര്‍ ഏറെ പണിപ്പെട്ട് ചേറ്റുവ ഹാ ര്‍ബറിലെത്തുകയായിരുന്നു. തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ് രൂക്ഷമായതാണു മല്‍സ്യബന്ധന തൊഴിലാളികള്‍ക്കു പ്രതിസന്ധിയായത്. ദിവസങ്ങളായി കടലില്‍ കഴിഞ്ഞതിനാല്‍ മിക്കവരും അവശരാണ്.
Next Story

RELATED STORIES

Share it