Flash News

ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളിലെ പാദപൂജ: സ്‌കൂളിന് മുന്നില്‍ യുവജന പ്രതിഷേധം

ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളിലെ പാദപൂജ: സ്‌കൂളിന് മുന്നില്‍ യുവജന പ്രതിഷേധം
X
[caption id="attachment_405821" align="alignnone" width="565"] ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളിലേക്ക് എഐഎസ്എഫ്-എഐവൈഎഫ് സംയുക്തമായി നടത്തിയ മാര്‍ച്ച്[/caption]

തൃശൂര്‍: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളില്‍ വിവിധ മതസ്ഥരായ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരെ പാദപൂജ ചെയ്യിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ രാവിലെ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. എഐഎസ്എഫ്, എവൈഎഫ്‌ഐ, ഡിവൈഎഫ്‌ഐ, കെഎസ്‌യു സംഘടനകളുടെ നേതൃത്വത്തിലാണ് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയത്. സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ മാര്‍ച്ച് പോലിസ് തടഞ്ഞു. ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന അധ്യാപകര്‍ കൂട്ടുനില്‍ക്കുന്നത് അംഗീകരിക്കില്ലെന്ന് വിദ്യാര്‍ഥി സംഘടന നേതാക്കള്‍ പറഞ്ഞു. സ്‌കൂളിന് മുന്നിലെ സമരം തുടരുന്നതോടൊപ്പം ജില്ലാതലത്തിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് കെഎസ്‌യു മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് നിഖില്‍ മോഹന്‍ പറഞ്ഞു.
ഇതര മത വിശ്വാസികളെ നിര്‍ബന്ധിത പാദപൂജക്ക് വിധേയമാക്കി വിദ്യാലയത്തെ കളങ്കപ്പെടുത്തി ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ വിദ്യാലയത്തെ കാവിവല്‍ക്കരിക്കുന്നതിലൂടെ വിദ്യാലയങ്ങളെ കലാപഭൂമിയാക്കി മതേതര കേരളത്തിന്റെ സമാധാനം തകര്‍ക്കാനാണ് സംഘപരിവാറിന്റെ ശ്രമമെന്ന് പിഡിപി ജില്ലാ പ്രസിഡന്റ് മജീദ് പറഞ്ഞു. നിര്‍ബന്ധിത പാദസേവ നടത്തിച്ച അദ്ധ്യാപകര്‍ക്കെതിരെ നടപടി എടുക്കാന്‍ വിദ്യഭ്യാസ വകുപ്പ് തയ്യാറാകണമെന്നും വിദ്യാലയം കാവിവല്‍ക്കരിക്കുന്നതിനെതിരെ നാളെ രാവിലെ 10 ന് സ്‌കൂളിലേക്ക് പിഡിപി യുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ഗുരുപൂജ എല്ലാ വര്‍ഷവും സ്‌കൂളില്‍ നടക്കുന്നതാണെന്ന് സ്‌കൂള്‍ മാനേജര്‍ പറഞ്ഞു. പുതുതായി ഈ വര്‍ഷം ഒന്നും നടത്തിയിട്ടില്ല. ആകെ പുതിയതായുള്ളത് ഗുരുപൂജ സംഘടിപ്പിക്കണമെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ മാത്രമാണെന്നും സ്‌കൂള്‍ മാനേജര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it