Alappuzha local

ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡ് പുനര്‍നിര്‍മാണം ഒരു വര്‍ഷത്തിനകം

ചേര്‍ത്തല: ചേര്‍ത്തല-തണ്ണീ ര്‍മുക്കം റോഡിന്റെ  മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനവും  ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് കോടതിയില്‍ അറിയിച്ചു.
പുനര്‍നിര്‍മാണത്തിന്റെ കാലതാമസവുമായി ബന്ധപ്പെട്ട് ചേര്‍ത്തല ലീഗല്‍ സര്‍വീസ് സെല്ലിന് പൊതുപ്രവര്‍ത്തകനായ വേളോര്‍വട്ടം ശശികുമാര്‍  നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ രാജശ്രീയാണ്  കോടതിയില്‍  ഇക്കാര്യം അറിയിച്ചത്. കരാറുകാരനു നല്‍കിയാലെ ഒരുവര്‍ഷ കാലവധിക്കുള്ളില്‍ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ കഴിയുകയുള്ളൂ. കെഎസ്ആര്‍ടിസി സ്റ്റാന്റിനു തെക്കേവശമുള്ള  ഇലക്ട്രിക്കല്‍ പോസ്റ്റ് മാറ്റേതുണ്ട്.
റോഡിന് ടാറിങ്,നിലവിലുള്ള കാന വൃത്തിയാക്കല്‍,  റോഡ് ടാര്‍ ചെയ്തപ്പോഴുള്ള ഉയരവ്യത്യാസത്തിന് ഗ്രാവല്‍ വിരിക്കല്‍,  അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന ടെലിഫോണ്‍ പോസ്റ്റ് ഉള്‍പ്പെടെ മാറേണ്ടതുണ്ട്. സ്റ്റാന്റിനു മുന്‍വശം റോഡിനടിയിലൂടെ  കടന്നുപോകുന്ന ഭീമന്‍ കോണ്‍ക്രീറ്റ് പൈപ്പും  ഇതിനോടനുബന്ധിച്ച് മാറ്റേണ്ടതുണ്ട്. ഇപ്പോള്‍ തുടര്‍ച്ചയായി നില്‍ക്കുന്ന മഴ നിര്‍മാണ പ്രവര്‍ത്തിക്ക് തടസമാണെന്നും  മഴ മാറിനിന്നാല്‍ മാത്രമെ  പുനര്‍നിര്‍മാണം  നടക്കുകയുള്ളുവെന്ന്  അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കോടതിയെ അറിയിച്ചു. തീര്‍പ്പു കല്‍പ്പിക്കുന്നതിനായി ആഗസ്ത് രണ്ടിലേയ്ക്ക് കേസ് മാറ്റി.
Next Story

RELATED STORIES

Share it