ചേര്‍ത്തല കൊലപാതകം : സഭയില്‍ ബഹളം
BY ajay G.A.G18 Feb 2016 5:31 AM GMT
ajay G.A.G18 Feb 2016 5:31 AM GMT
തിരുവനന്തപുരം : ചേര്ത്തലയിയില് സിപിഎം പ്രവര്ത്തകന് ഷിബു വെട്ടേറ്റ് മരിച്ച സംഭവത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷബഹളം. വിഷയം സഭ നിര്‍ത്തിവെച്ച് ചര്ച്ചചെയ്യണമെന്നാവശ്യപ്പെടുന്ന അടിയന്തരപ്രമേയത്തിനു സ്്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന്് ഇറങ്ങിപ്പോയി. കേസില്‍ പോലീസ് യു എ പിഎ ചുമത്താത്തതെന്തുകൊണ്ടെന്ന ചോദ്യമുയര്‍ത്തിയായിരുന്നു പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസില്‍ പോലീസ് ഒത്തുകളിക്കുകയാണെന്നും സിപിഎമ്മിനെതിരേ എല്ലായിടത്തും യുഎപിഎ ഉപയോഗിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ചേര്‍ത്തലയിലേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും മയക്കു മരുന്ന് സംഘങ്ങള്‍ക്കെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്നുള്ള സംഘര്‍ഷത്തിലാണ് ഷിബു മരിച്ചതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. തുടര്‍ന്ന് സപീക്കര്‍ അടിയന്തരപ്രമേയത്തിനു അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.[related]
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT