Alappuzha local

ചേര്‍ത്തലയില്‍ സ്ഥാനാര്‍ഥി നിര്‍ണയം അന്തിമഘട്ടത്തില്‍

ചേര്‍ത്തല: ചേര്‍ത്തല നഗരസഭയിലെ 35 വാര്‍ഡുകളിലും സ്ഥാനാര്‍ഥി നിര്‍ണയം അവസാനഘട്ടത്തിലേക്ക്. പലരും അവരുദ്ദേശിക്കുന്ന വാര്‍ഡുകള്‍ വെട്ടിപ്പിടിക്കാനുള്ള സ്വാധീനശക്തികളുടെ പുറകിലാണ്. 35 വാര്‍ഡുകളില്‍ സി.പി.എം.- 23, സി.പി.ഐ.- ഒമ്പത്, ഘടക കക്ഷികള്‍- മൂന്ന് എന്നിങ്ങനെയാണ് മല്‍സരിക്കുക. നഗരസഭ അധ്യക്ഷ ജയലക്ഷ്മി അനില്‍കുമാറും രണ്ടാംഘട്ട മല്‍സരത്തിനായി 11-ാം വാര്‍ഡിലുണ്ടാവും. മുന്നണികള്‍ ഉചിതമായ സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള ശ്രമമാണ്. എസ്.എന്‍.ഡി.പി. പ്രവര്‍ത്തകര്‍ പല വാര്‍ഡിലും സ്വതന്ത്രനായി മല്‍സരിക്കും. എന്നാല്‍ സി.പി.എം. പ്രവര്‍ത്തകരായ എസ്.എന്‍.ഡി.പിക്കാര്‍ പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കാനാണ് തീരുമാനം. തിങ്കളാഴ്ച്ച മുതല്‍ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. സംവരണ വാര്‍ഡിലും പയറ്റിത്തെളിഞ്ഞവരാണ് ഗോധയില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നത്. നഗരസഭ ഒന്നാം വാര്‍ഡാണ് സംവരണ വാര്‍ഡ്. എസ്.എന്‍.ഡി.പി.- ബി.ജെ.പി. ബന്ധത്തില്‍ വെള്ളാപ്പള്ളി നടേശന്റെ നിലപാടിലുണ്ടായ സ്ഥിരതയില്ലായ്മ ഇരു കൂട്ടരുടെയും തകര്‍ച്ചയ്ക്ക് വഴിതെളിക്കും. തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ. നിര്‍ണായക ശക്തിയായി മുന്നണികള്‍ക്ക് മുമ്പിലുണ്ട്.  ഇന്ന് ആലപ്പുഴ റൈബാന്‍ ആഡിറ്റോറിയത്തില്‍ വൈകീട്ട് നാലിന് നടക്കുന്ന സ്ഥാനാര്‍ഥി സംഗമത്തിന് ശേഷമായിരിക്കും ജില്ലയിലെ ഓരോ വാര്‍ഡിലെ യും സ്ഥാനാര്‍ഥികളെ നേതൃത്വം പ്രഖ്യാപിക്കുക. നഗരസഭ എട്ടാം വാര്‍ഡായ നെടുമ്പ്രക്കാടാണ് എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥി മല്‍സരിക്കുക.
Next Story

RELATED STORIES

Share it