Flash News

ചേര്‍ത്തലയില്‍ നഴ്‌സുമാര്‍ക്കു നേരെ ലാത്തിച്ചാര്‍ജ്, വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്ക്

ചേര്‍ത്തലയില്‍ നഴ്‌സുമാര്‍ക്കു നേരെ ലാത്തിച്ചാര്‍ജ്, വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്ക്
X


ആലപ്പുഴ : ചേര്‍ത്തല കെവിഎം ആശുപത്രിക്കു മുന്‍പില്‍ സമരം നടത്തുകയായിരുന്ന നഴ്‌സുമാര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ്് നടത്തി. അഞ്ചു നഴ്‌സുമാര്‍ക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറു മാസത്തോളമായി നടത്തുന്ന സമരവും, സംസ്ഥാന സെക്രട്ടറിയുടെ നിരാഹാരസമരവും ഒത്തു തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് യു.എന്‍.എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷ, സിബി മുകേഷ്, ബെല്‍ജോ, ഷോബി, വിപിന്‍ എം.പോള്‍,റിന്‍സ്, കിരണന്‍, മിനി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ച നഴ്‌സുമാര്‍ക്കു നേരെയാണ് പോലീസ് ലാത്തി പ്രയോഗിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കു നടത്തുമെന്ന് യു.എന്‍.എ അറിയിച്ചു.
Next Story

RELATED STORIES

Share it