palakkad local

ചേരിതിരിഞ്ഞ് സംഘര്‍ഷം; വീട്ടിനു നേരെ അക്രമം

ഒറ്റപ്പാലം: മീറ്റ്‌നയില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷവും, വീട് കയറി അക്രമണവും. സംഭവത്തില്‍ വീട്ടമ്മ അടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. ആരെടുയം പരിക്ക് സാരമുള്ളതല്ലേന്ന് പോലിസ് പറഞ്ഞു. അഞ്ച് വീടുകള്‍ക്ക് നേരെ അക്രമമുണ്ടായി. വെള്ളിയാഴ്ച്ച രാത്രി മീറ്റ്‌ന കിണറിന് സമീപമാണ് ഇരു വിഭാഗങ്ങള്‍ തമ്മില്‍ ആദ്യം ഏറ്റുമുട്ടിയത്. ഇതിലാണ് ആറുപേര്‍ക്ക് പരിക്കേറ്റത്. മീറ്റ്‌ന പടിഞ്ഞാറേതില്‍ അനില്‍കുമാര്‍(43), ബാലുശ്ശേരി വീട്ടില്‍ സന്ദീപ്(28), പാലത്തിങ്കല്‍ സോനു(20), നിതീഷ്,സനൂപ്, നിഥിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതിന്റെ തുടര്‍ച്ചയെന്നോണം സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടതെന്ന് കരുതുന്ന താഴത്തേതില്‍ ഗോപു(57), രാധാകൃഷ്ണന്‍ എന്നിവരുടെ വീടിന് നേരെ ആക്രമണം നടന്നു. ഇതില്‍ ഗോപുവിന്റെ ഭാര്യ വിശാല(50), ബന്ധു ചുണ്ടമ്പറ്റ സ്വദേശി രാജീവ്(27) എന്നിവര്‍ക്ക് പരിക്കേറ്റു. പിന്നീട് ശനിയാഴ്ച്ച പുലര്‍ച്ചയോടെ നേരത്തെ സംഘര്‍ഷത്തില്‍ പരിക്ക് പറ്റിയ അനില്‍കുമാര്‍, പടിക്കപറമ്പില്‍ രതീഷ്(23), സുബ്രമണ്യന്‍(70) എന്നിവരുടെ വീടുകള്‍ക്ക് നേരെയും അക്രമം നടന്നു. ഇതില്‍ അനില്‍കുമാറിന്റെ  വാതിലുകളും ജനല്‍ ചില്ലുകളും ഗേറ്റും തകര്‍ന്നു. രതീഷിന്റെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബന്ധുവിന്റെ ഓട്ടോറിക്ഷയുടെ മുന്‍ വശത്തെ ഗ്ലാസും തകര്‍ത്തനിലയിലാണ്. പോലിസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നും സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ലെന്നും, പൂരത്തിനിടെ ഉണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചതാവാനാണ് സാധ്യതയെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it