kozhikode local

ചേനോളി അക്രമം; മുസ്‌ലിംലീഗ് പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തും



പേരാമ്പ്ര: ഏപ്രിലില്‍ ചേനോളിയില്‍ നടന്ന അക്രമ പരമ്പരയിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരെ രണ്ട് മാസം കഴിഞ്ഞിട്ടും പിടികൂടാത്ത പേരാമ്പ്ര പോലിസ് നടപടിക്കെതിരെ പ്രക്ഷോഭത്തിനിറങ്ങാന്‍ നൊച്ചാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു. രണ്ട് വീടുകള്‍ അടിച്ചു പൊളിക്കുകയും ഗര്‍ഭിണി ഉള്‍പ്പെടെയുള്ള സ്ത്രീകളെ കല്ലെറിഞ്ഞും മറ്റും പരിക്കേല്പിക്കുകയും കോഴിഫാമും വാഹനവും കത്തിക്കുകയും ലീഗ് പ്രവര്‍ത്തകരെ അക്രമിച്ച് പരിക്കേല്പിക്കുകയും ചെയ്ത കേസിലെ പല പ്രതികളും നാട്ടിലൂടെ സൈ്വര്യ വിഹാരം നടത്തിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല. പല പ്രതികളും ഇരകളെ പോലും ഭീഷണിപ്പെടുത്തി എന്ന പരാതി നല്‍കിയിട്ട് പോലും പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. പ്രതികളെ പിടിക്കാത്ത പോലിസ് നടപടിക്കെതിരെ മുസ്‌ലിം ലീഗ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ രണ്ടാം വാരത്തില്‍ പേരാമ്പ്ര പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. വാര്‍ത്താസമ്മേളനത്തില്‍ പേരാമ്പ്ര മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് ടി കെ ഇബ്രാഹിം, നൊച്ചാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് ആര്‍ കെ മുനീര്‍, ജനറല്‍ സെക്രട്ടറി ടി പി നാസര്‍, നൊച്ചാട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പ്രസിഡന്റ് പി സി മുഹമ്മദ് സിറാജ്, ജനറല്‍ സെക്രട്ടറി സലിം മിലാസ്  പങ്കെടുത്തു.
Next Story

RELATED STORIES

Share it