kannur local

ചേംബര്‍ ഓഫ് കൊമേഴ്‌സ് അവാര്‍ഡ് വിതരണംക

ണ്ണൂര്‍: ഉത്തര മലബാറിലെ വ്യാപാരികളെയും വ്യവസായികളെയും ആദരിക്കുന്നതിന്റെ ഭാഗമായി നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രഖ്യാപിച്ച പുരസ്‌കാരങ്ങള്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വിതരണം ചെയ്തു.
അശോക ഫാര്‍മസിയുടെ സാരഥി ഡോ. യു കെ പവിത്രന് ലൈഫ്‌ടൈം അചീവ്‌മെന്റ് അവാര്‍ഡ് നല്‍കി. മരിയ കോണ്‍ക്രീറ്റ് പ്രൊഡക്റ്റ്‌സ് എംഡി ആശിഖ് മാമുവിനും, കാട്ടുമാടം സ്റ്റീല്‍സ് എംഡി പി പി സക്കരിയക്കും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
ചേംബര്‍ പ്രസിഡന്റ് കെ ത്രിവിക്രമന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സചിന്‍ സൂര്യകാന്ത്, സെക്രട്ടറി സഞ്ജയ് ആറാട്ട് പൂവാടന്‍, ജോയിന്റ് സെക്രട്ടറി സി അനില്‍കുമാര്‍, ബി മഹേഷ് ചന്ദ്ര ബാലിഗ, കെ വി ഹനീഷ്, സി വി ദീപക്, സുനില്‍ ആറോണ്‍, കെ വിനോദ് നാരായണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it