ചെല്‍സിയെ വീഴ്ത്തി വെസ്റ്റ്ഹാം
BY vishnu vis9 Dec 2017 5:51 PM GMT
X
vishnu vis9 Dec 2017 5:51 PM GMT
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയുടെ കിരീടമോഹങ്ങള്‍ അസ്തമിക്കുന്നു. ഇന്നലെ ലണ്ടനിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ വെസ്റ്റ്ഹാമിനോടേറ്റ തോല്‍വിയാണ് ചെല്‍സിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു വെസ്റ്റ്ഹാം ചെല്‍സിയെ അട്ടിമറിച്ചത്. 3-5-1-1 ശൈലിയിലായിരുന്നു വെസ്റ്റഹാമിന്റെ തട്ടകത്തില്‍ ചെല്‍സി ബൂട്ട് കെട്ടിയത്. അതേ സമയം 4-2-3-1 ശൈലിയില്‍ ഡേവിഡ് മോയസ് പരിശീലിപ്പിക്കുന്ന വെസ്റ്റ്ഹാമും കളത്തിലിറങ്ങി. ആറാം മിനിറ്റിലായിരുന്നു വെസ്റ്റ്ഹാമിന്റെ വിജയഗോള്‍ പിറന്നത്. ലന്‍സീനിയുടെ പാസില്‍ മികച്ച ഫിനിഷിലൂടെ ഓസ്ട്രിയന്‍ താരം അനാടോവിച്ചാണ് വെസ്റ്റ്ഹാമിനെ മുന്നില്‍ എത്തിച്ചത്. ടീമിനായി താരത്തിന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. പിന്നീട് ചെല്‍സി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ പിറന്നില്ല. രണ്ടാം പകുതിയില്‍ ബകയോകോക്ക് പകരം പെഡ്രോയെ ഇറക്കി കോന്റെ പരീക്ഷണം നടത്തി. സമനില ഗോള്‍ കണ്ടെത്താനാവാതെ വന്നതോടെ മോസസിനെയും വില്യനേയും കളത്തിലിറക്കിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. മല്‍സരത്തിലുടനീളം ഗോളവസരങ്ങള്‍ തുറക്കുന്നതില്‍ മുന്നില്‍ നിന്നെങ്കിലും അവസരങ്ങള്‍ പാഴാക്കിയതാണ് ചെല്‍സിക്ക് വിനയായത്. അവസാന മിനിറ്റുകളില്‍ ചെല്‍സിക്ക് മൊറാട്ടയിലൂടെയും ഹസാര്‍ഡിലൂടെയും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഇരുവരും മോശം ഫിനിഷിലൂടെ അവസരം തുലച്ചതോടെ മല്‍സരം വെസ്റ്റ്ഹാമിന്റെ വരുതിയിലായി.16 മല്‍സരങ്ങളില്‍ നിന്ന് 32 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ചെല്‍സിയുള്ളത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT