ernakulam local

ചെല്ലാനത്ത് വീടുകളിലേക്ക് വെള്ളം കയറി; രാത്രി വൈകിയും കടല്‍ക്ഷോഭം തുടരുന്നു

പള്ളുരുത്തി: കടല്‍ പ്രഷുബ്ദമായതോടെ ചെല്ലാനത്ത് വീടുകളില്‍ വെള്ളം കയറി.
തെക്കെ ചെല്ലാനം മാലാഖപടി, കമ്പനി പടി, ബസാര്‍, വേളാങ്കണ്ണി, കണ്ടകടവ്, മറുവക്കാട്, കാട്ടിപ്പറമ്പ് എന്നീ ഭാഗങ്ങളിലാണ് കടല്‍കയറ്റം രൂക്ഷമായത്. കടല്‍ഭിത്തികള്‍ക്ക് മുകളിലൂടെ തിരമാലകള്‍ ഇരച്ചു കയറിയതോടെ സമീപത്തെ വീടുകളിലേക്ക് വെള്ളം കയറി. രാത്രി വൈകിയും കടല്‍ക്ഷോഭം തുടരുകയാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ തിരമാലകള്‍ ഇരച്ചു കയറിയത്.  വീടുകളിലെ പാത്രങ്ങള്‍ ഒലിച്ചുപോയി. ആധാരമടക്കമുള്ള രേഖകളും അത്യാവശ്യത്തിനു വേണ്ട വസ്ത്രങ്ങളുമെടുത്ത് കുടുംബങ്ങള്‍ പുറത്തേക്കോടി.
തിരമാലകള്‍ കടല്‍ഭിത്തിക്ക് മുകളിലൂടെ ശക്തമായി അടിച്ചതോടെ വെള്ളം റോഡുകളിലേക്കും കയറി. ശക്തമായ തിരയടിയില്‍ പലയിടത്തും കടല്‍ഭിത്തി തകര്‍ന്നു. ഒമ്പത് മണിയോടെ റവന്യൂ അധികൃതരെത്തിയാണ് വീട്ടുകാരെ  മാറ്റി താമസിപ്പിച്ചത്.
തിരമാലകള്‍ ഭയാനകമായതോടെ നിരവധി കുടുംബങ്ങള്‍ മറ്റു ബന്ധുവീടുകളിലേക്ക് മാറി. മേഖലകളില്‍ താല്‍കാലികമായി മണല്‍ വാടകള്‍ കെട്ടി പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it