ernakulam local

ചെല്ലാനത്ത് ദുരന്തബാധിതരോട് ഇരട്ടത്താപ്പെന്ന് പരാതി

പള്ളുരുത്തി: ദുരിതാശ്വാസ സഹായങ്ങള്‍ നല്‍കുന്നതിലും പരാതി. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെല്ലാനത്തെ കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് സഹായം നല്‍കുന്നതില്‍ അധികൃതര്‍ ഇരട്ടത്താപ്പ് നയം പുലര്‍ത്തുന്നതായി പരാതി. ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ വക സഹായങ്ങള്‍ ലഭിക്കുമ്പോള്‍ വീടുകളില്‍ വെള്ളം കയറിയതോടെ കിടപ്പു രോഗികളെയും കൊണ്ട് സമീപപ്രദേശങ്ങളിലെ ബന്ധുക്കളുടെ വീടുകളില്‍ കഴിച്ചുകൂട്ടിയവര്‍ക്ക് യാതൊരു സഹായങ്ങളും ലഭിക്കുന്നില്ലെന്നാണ് പരാതി. കടല്‍ക്ഷോഭം ഏറെ ഉണ്ടായത് ചെല്ലാനം ബസാര്‍ കടല്‍ തീരത്താണ്. ഇവിടെ കടലിനോട് ചേര്‍ന്ന് കിടക്കുന്ന കുടുംബങ്ങളാണ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്.ചെല്ലാനം സെന്റ്. മേരീസ് ഹൈസ്‌കൂളിലാണ് ദുരിതാശ്വാസ ക്യാംപ് തുറന്നിരുന്നത്. ഇവിടെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായിട്ടുള്ള സൗകര്യങ്ങള്‍ കുറവായതിനാലാണ് വീടുകളില്‍ കിടപ്പു രോഗികളും ഗര്‍ഭിണികളുമുള്ള കുടുംബങ്ങള്‍ ബന്ധുക്കളുടെ വീടുകളില്‍ അഭയം തേടിയത്. ഇവരില്‍ പലരുടെയും വീടുകള്‍ തിരയടിയേറ്റ് തകര്‍ന്നു. തിരകള്‍ കയറി വീട്ടിലെ ഫര്‍ണീച്ചറുകള്‍ നശിക്കുകയും പാത്രങ്ങള്‍ ഒലിച്ചു പോവുകയും ചെയ്തുവെന്ന് ഇവര്‍ പറയുന്നു. കടല്‍ക്ഷോഭം നിലച്ചപ്പോള്‍ തിരികെ വന്നുവെങ്കിലും ക്യാംപില്‍ കഴിഞ്ഞില്ലായെന്ന പേരില്‍ ദുരിതബാധിതരായ തങ്ങള്‍ക്കുള്ള അവകാശങ്ങള്‍ അധികൃതര്‍ നിഷേധിക്കുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു.തങ്ങള്‍ക്കും ദുരിതാശ്വാസ സഹായങ്ങള്‍ ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
Next Story

RELATED STORIES

Share it