World

ചെലവ് സിംഗപ്പൂര്‍ വഹിക്കും

സിംഗപ്പൂര്‍: കിം-ട്രംപ് ഉച്ചകോടിക്ക് രണ്ടു കോടി ഡോളര്‍ ചെലവഴിക്കുമെന്ന് സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹസേന്‍ ലൂങ്. യുഎസുമായും ഉത്തര കൊറിയയുമായും നയതന്ത്ര ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളിലൊന്നാണു സിംഗപ്പൂര്‍. ഉച്ചകോടിയുടെ ചെലവ് വഹിക്കാന്‍ തങ്ങള്‍ സന്നദ്ധരാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും ലൂങ് അറിയിച്ചു.
കിം ജോങ് ഉന്നും ഡോണള്‍ഡ് ട്രംപും ആദ്യമായി ഒന്നിച്ചിരിക്കുന്നതു റിപോര്‍ട്ട്് ചെയ്യാന്‍ 2500ഒാളം മാധ്യമപ്രവര്‍ത്തകരാണ് എത്തുക.
യുഎസ്് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായും ലൂങ്്് വെവ്വേറ കൂടികാഴ്ച നടത്തും. സിംഗപ്പൂരില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇരു രാഷ്ട്രനേതാക്കളും കൂടികാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് സിംഗപ്പൂര്‍ പ്രസിഡന്റ് ഇരുവരുമായും ചര്‍ച്ച നടത്തുന്നത്.കിം ജോങ് ഉന്നുമായും ജൂണ്‍ 10നും ട്രംപുമായി ജൂണ്‍ 11നുമാണ് സിംഗപ്പൂര്‍ പ്രധാനമന്ത്രി കൂടികാഴ്ച നടത്തുക.
Next Story

RELATED STORIES

Share it