Alappuzha local

ചെലവ് പരിശോധന നാളെ മുതല്‍

ആലപ്പുഴ: തൈക്കാട്ടുശ്ശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി ബ്ലോക്ക് എന്നിവിടങ്ങളില്‍പ്പെട്ട ത്രിതല പഞ്ചായത്തുകളിലും ചേര്‍ത്തല നഗരസഭയിലും മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകള്‍ തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ പരിശോധിക്കുന്നു.
സ്ഥാനാര്‍ഥികള്‍ അവരുടെ തിരഞ്ഞെടുപ്പ് ചെലവുകള്‍ സൂചിപ്പിക്കുന്ന റിട്ടേണിങ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ കണക്കു പുസ്തകം താഴെകാണിച്ചിരിക്കുന്ന സമയക്രമം അനുസരിച്ച് സമര്‍പ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് സംബന്ധിച്ച ഒബ്‌സര്‍വര്‍ കെ വേലപ്പന്‍ നായര്‍ അറിയിച്ചു. തിയ്യതി /സമയം, പരിശോധനാ സ്ഥലം, ബ്രാക്കറ്റില്‍ പരിശോധിക്കുന്ന പ്രദേശങ്ങള്‍ എന്നിവ ചുവടെ:
നാളെ രാവിലെ 10മണി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം (കഞ്ഞിക്കുഴി, ചേര്‍ത്തല സൗത്ത്, മാരാരിക്കിളം നോര്‍ത്ത് ഗ്രാമപ്പഞ്ചാത്തുകള്‍ ഉള്‍പ്പെട്ടപ്രദേശം), ഉച്ചയ്ക്ക് രണ്ടു മണി കടക്കരപള്ളി ഗ്രാമപ്പഞ്ചയത്ത് കാര്യാലയം (കടക്കരപള്ളി, തണ്ണീര്‍മുക്കം ഗ്രാമപഞ്ചാത്തുകള്‍ഉള്‍പ്പെട്ടപ്രദേശം), 30ന് രാവിലെ 10, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം (പാണാവള്ളി, അരൂക്കുറ്റി ഗ്രാമപ്പഞ്ചാത്തുകള്‍ ഉള്‍പ്പെട്ടപ്രദേശം), ഉച്ചയ്ക്ക് രണ്ടു മണി ചേന്നം പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്തത്തു കാര്യാലയം (പള്ളിപ്പുറം തൈക്കാട്ടുശ്ശേരി ഗ്രാമപ്പഞ്ചാത്തുകള്‍ ഉള്‍പ്പെട്ടപ്രദേശം),
31ന് രാവിലെ 10 മണി അരൂര്‍ ഗ്രാമപ്പഞ്ചായത്ത്കാര്യാലയം (എഴുപുന്ന, അരൂര്‍ ഗ്രാമപ്പഞ്ചാത്തുകള്‍ ഉള്‍പ്പെട്ടപ്രദേശം), 31ന് ഉച്ചയ്ക്ക് രണ്ടുമണി കോടംതുരുത്ത് ഗ്രാമപ്പഞ്ചായത്ത് കാര്യാലയം (കുത്തിയതോട്, കോടംതുരുത്ത് ഗ്രാമപ്പഞ്ചാത്തുകള്‍ ഉള്‍പ്പെട്ടപ്രദേശം), നവം. ഒന്നിന് രാവിലെ 10, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം (തുറവൂര്‍, പട്ടണക്കാട്, വയലാര്‍ ഗ്രാമപ്പഞ്ചാത്തുകള്‍ ഉള്‍പ്പെട്ടപ്രദേശം).
നവം. ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് പെരുമ്പളം ഗ്രാമപ്പഞ്ചായത്തുകാര്യാലയം ( പെരുമ്പളം ഗ്രാമപ്പഞ്ചാത്ത് ഉള്‍പ്പെട്ടപ്രദേശം), രണ്ടിന് രാവിലെ 10, ചേര്‍ത്തല പിഡബ്ല്യുഡി റസ്റ്റ് ഹൗസ് (ചേര്‍ത്തല മുനിസിപ്പാലിറ്റിയലെ ഒന്നു മുതല്‍ 18 വരെ വാര്‍ഡുകള്‍ ഉള്‍പ്പെട്ടപ്രദേശം), ഉച്ചയ്ക്ക് രണ്ടിന് ചേര്‍ത്തല പിഡബ്ല്യുഡി റസ്റ്റ് ഹൗസ് (ചേര്‍ത്തല മുനിസിപ്പാലിറ്റിയലെ 19 മുതല്‍ 35 വരെ വാര്‍ഡുകള്‍ ഉള്‍പ്പെട്ടപ്രദേശം).
ആലപ്പുഴ മുനിസിപ്പാലിറ്റിയിലേക്ക് മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്ക്, ആകെ ചെലവാക്കാന്‍ ഉദ്ദേശിക്കുന്ന തുക എന്നിവയുടെ കണക്ക് നിരീക്ഷകന്‍ പരിശോധിക്കും. 30 ് ഒന്നു മുതല്‍ 26 വരെയുള്ള വാര്‍ഡുകള്‍ രാവിലെ 11 മണിക്കും 27 മുതല്‍ 52 വരെയുള്ള വാര്‍ഡൂകള്‍ രാവിലെ 11.30നും പരിശോധിക്കും. സ്ഥാനാര്‍ഥികളോ അംഗീകൃത ഏജന്റുമാരോ ചെലവുകണക്കുമായി ആലപ്പുഴ മുനിസിപ്പല്‍ ഹാളില്‍ ചെലവിന്റെ ഒരു കോപ്പി സഹിതം കൃത്യമായി പങ്കെടുക്കണമെന്ന് ചെലവ് സംബന്ധിച്ച ഒബ്‌സര്‍വര്‍ വി വിജയകുമാര്‍ അറിയിച്ചു.
ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ആര്യാട്, മണ്ണഞ്ചേരി, മുഹമ്മ, മാരാരിക്കുളം സൗത്ത് എന്നീ ഗ്രാമപ്പഞ്ചായത്തുകളിലേക്ക് മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെയും ആര്യാട് ബ്ലോക്ക് പഞ്ചായത്തില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെയും തിരഞ്ഞെടുപ്പ് ചെലവ് കണക്ക്, ചെലവാക്കാന്‍ ഉദ്ദേശിക്കുന്ന തുക എന്നിവയും നിരീക്ഷകന്‍ പരിശോധിക്കും. നാളെ മുഹമ്മ ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ രാവിലെ 11 മണിക്കും മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ ഉച്ചയ്ക്ക് 12 മണിക്കും ആര്യാട് ഗ്രാമപ്പഞ്ചായത്തില്‍ ഉച്ചയ്ക്ക് ഒരുമണിക്കും മാരാരിക്കുളം ഗ്രാമപ്പഞ്ചായത്തില്‍ വൈകീട്ട് 3.30നും ആര്യാട് ബ്ലോക്ക് പഞ്ചായത്തില്‍ ഉച്ച കഴിഞ്ഞ് 2.30നും സ്ഥാനാര്‍ഥിയോ അവരുടെ അംഗീകൃത ഏജന്റോ നിര്‍ബന്ധമായും പങ്കെടുക്കണം. ചെലവ് കണക്കിന്റെ പകര്‍പ്പും കൊണ്ടുവരണമെന്ന് നിരീക്ഷകന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it