ചെലവുചുരുക്കലുമായി എയര്‍ ഇന്ത്യ; താമസമുറി പങ്കിടാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ചെലവുചുരുക്കലിന്റെ ഭാഗമായി പുതിയ നടപടികളുമായി എയര്‍ ഇന്ത്യ. കാബിന്‍ ക്രൂമാരോട് തങ്ങളുടെ താമസമുറി പങ്കുവയ്ക്കാനാണ് അധികൃതരുടെ നിര്‍ദേശം. കഴിഞ്ഞ വര്‍ഷം ജോലിക്കു ചേര്‍ന്ന കാബിന്‍ ക്രൂമാരോടാണ് നിര്‍ദേശം. പടിപടിയായി മുതിര്‍ന്ന ജീവനക്കാര്‍ക്കും ഇതേ നിര്‍ദേശം നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, പുരുഷ-വനിതാ ജീവനക്കാരെ ഒരേ മുറി പങ്കുവയ്ക്കാന്‍ അനുവദിക്കില്ലെന്ന് എയര്‍ലൈന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അമൃത ശരന്‍ പറഞ്ഞു. ചെലവു ചുരുക്കലിന്റെ ഭാഗമായി ജീവനക്കാര്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ മുറിയില്‍ നിന്നു ത്രീ സ്റ്റാര്‍ ഹോട്ടല്‍ മുറികളിലേക്കു മാറിത്താമസിക്കണമെന്ന് എയര്‍ ഇന്ത്യ നേരത്തേ നിര്‍ദേശിച്ചിരുന്നു. ഇത്തരം നടപടികളിലൂടെ ഓരോ വര്‍ഷവും 10 കോടി രൂപയുടെ ചെലവ് ചുരുക്കാമെന്നാണ് എയര്‍ ഇന്ത്യയുടെ പ്രതീക്ഷയെന്നും അധികൃതര്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യയില്‍ നിലവിലുള്ള 3000ഓളം ജീവനക്കാരില്‍  1400 പേര്‍ സ്ഥിരം തൊഴിലാളികളും മറ്റുള്ളവര്‍ കരാര്‍ തൊഴിലാളികളുമാണ്.
Next Story

RELATED STORIES

Share it