Kottayam Local

ചെലവായത് 22 ലക്ഷം; മണിപ്പുഴ-വട്ടോംകുഴി വഴി റോഡായി



എരുമേലി: ഫണ്ടിന്റെ കുറവുമൂലം ഏഴര പതിറ്റാണ്ടോളം നാട്ടുവഴിയായിരുന്ന പാത റോഡാക്കി. ജില്ലാ പഞ്ചായത്തംഗവും എംപിയും ഫണ്ട് അനുവദിച്ചതോടെയാണ് തകര്‍ന്ന് കിടന്ന നാട്ടുവഴി റോഡായി മാറിയത്. പ്രപ്പോസ് വാര്‍ഡിലെ മണിപ്പുഴ-വട്ടോംകുഴി വഴിയാണ് നാട്ടുപാതയില്‍ നിന്നു റോഡായത്. സമീപങ്ങളിലെല്ലാം റോഡുകളായിട്ടും വട്ടോംകുഴിയിലെ പാത തകര്‍ന്നു തന്നെയായിരുന്നു. വഴിക്ക് 75 വര്‍ഷത്തെ പഴക്കമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വാര്‍ഡംഗം അന്നമ്മ രാജു അഞ്ചു ലക്ഷം രൂപ ഫണ്ട് അനുവദിപ്പിച്ചപ്പോള്‍, സമീപ വാര്‍ഡംഗം ഫാരിസാ ജമാല്‍ ഒരു ലക്ഷം ഫണ്ട് നല്‍കി. ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ് 13 ലക്ഷവും, ആന്റോ ആന്റണി എംപി മൂന്നു ലക്ഷവും ഫണ്ട് അനുവദിച്ചു. മൊത്തം 22 ലക്ഷം ചെലവിട്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഉദ്്ഘാടനം ആന്റോ ആന്റണി എംപി നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, പഞ്ചായത്തംഗങ്ങളായ അന്നമ്മ രാജു, ഫാരിസ ജമാല്‍, പ്രകാശ് പുളിക്കല്‍, കെ ആര്‍ അജേഷ്, നൂര്‍ ജുംഅ മസ്ജിദ് ഇമാം ബഷീര്‍ മൗലവി, ജെയ്‌സണ്‍ കുന്നത്തുപുരയിടം, ടി വി ജോസഫ്, ജോസഫ് മണ്ഡപത്തില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it