ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍: ആഭ്യന്തരമന്ത്രി അനുശോചനം രേഖപ്പെടുത്തി
BY Sumeera SMR19 Feb 2016 2:13 AM GMT
Sumeera SMR19 Feb 2016 2:13 AM GMT
തിരുവനന്തപുരം: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാരുടെ നിര്യാണത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി.
കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ജീവിതത്തില്‍ നാട്യങ്ങള്‍ ഒട്ടും സ്പര്‍ശിച്ചിട്ടില്ലാത്ത മഹാപണ്ഡിതനായിരുന്നു ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാരെന്ന് വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഹൈദരലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: പണ്ഡിതലോകത്ത് പകരംവയ്ക്കാനില്ലാത്ത സൂര്യതേജസ്സിനെയാണ് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാരുടെ നിര്യാണത്തോടെ നഷ്ടമായതെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സെയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പി കെ അബ്ദുറബ്ബ്
തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാരുടെ വേര്‍പാട് കനത്ത നഷ്ടമാണെന്ന് മന്ത്രി പി കെ അബ്ദുറബ്ബ്.
വി എം സുധീരന്
തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുദ്ദീന്‍ മുസ്ല്യാരുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന് അനുശോചിച്ചു.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ
തിരുവനന്തപുരം: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാരുടെ നിര്യാണം മുസ്ലിം കേരളത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ലജനത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പാങ്ങോട് എ ഖമറുദ്ദീന് മൗലവി സംയുക്ത അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്: അഭിപ്രായ വ്യത്യാസങ്ങളില്‍ വിവാദങ്ങള്‍ക്കിടം നല്‍കാത്ത വ്യക്തിത്വമായിരുന്നു അന്തരിച്ച സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാരെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്മാന് കെ എം ശരീഫ്, സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.കേരളത്തിലെ പണ്ഡിതന്മാര്ക്കിടയില് സൈനുദ്ദീന്‍ മുസ്ല്യാരുടെ വിയോഗം കനത്ത നഷ്ടമാണെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മുജാഹിദ്
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാരുടെ നിര്യാണത്തില്‍ കേരള നദ്വത്തുല് മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി, ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി എന്നിവര്‍ ദുഃഖം രേഖപ്പെടുത്തി.
ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാരുടെ നിര്യാണത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് അനുശോചിച്ചു.
എംഎസ്എസ്
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാരുടെ നിര്യാണത്തില്‍ എംഎസ്എസ് സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.
വിയോഗത്തില്‍ കുടുംബത്തിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമകള്ക്കുമുള്ള ദുഃഖത്തില്‍ പങ്കുചേരുമെന്ന് ജനറല്‍ സെക്രട്ടറി പി ഉണ്ണീന്‍, എന്‍ജിനീയര്‍ പി മമ്മദ്കോയ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
തിരുവനന്തപുരം വലിയ ഖാസി
തിരുവനന്തപുരം: ചെറുശ്ശേരി സൈ—നുദ്ദീന്‍ മുസ്ല്യാരുടെ വിയോഗം പണ്ഡിതര്‍ക്കും വൈജ്ഞാനിക ലോകത്തിനും കനത്ത നഷ്ടമാണെന്ന് തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്റ മൗലവിയും സംസ്ഥാന ഗ്രാന്റ് മുഫ്തി വടുതല വി എം മൂസാ മൗലവിയും പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. കേരള ഖത്തീബ്സ് ആന്റ് ഖാസി ഫോറം ഭാരവാഹികളായ പാനിപ്ര ഇബ്രാഹീം മൗലവി, പാച്ചല്ലൂര്‍ അബുല്‍ സലീം മൗലവി, ഹാഫിസ് പി എച്ച് അബ്ദുല്‍ ഗഫാര്‍ മൗലവി, അബ്ദുല്‍ ശുക്കൂര്‍ അല്‍ ഖാസിമി, എ ഹസന് ബസരി മൗലവി, സയ്യിദ് മുസ്തഫാ ഹസ്രത്ത്, ചിറയിന്‍കീഴ് നൗഷാദ് ബാഖവി, കെ കെ സുലൈമാന്‍ മൗലവി, വി എം ഫത്തഹുദ്ദീന്‍ റഷാദി, എ ആബിദ് മൗലവി, എം അന്‍വര്‍ ബാഖവി, കടുവയില്‍ ഷാജഹാന് മൗലവി, പി എം അബ്ദുല്‍ ജലീല്‍ മൗലവി അനുശോചിച്ചു.
ഇമാംസ് കൗണ്‍സില്‍
തിരുവനന്തപുരം: കേരള മുസ്ലിംകളുടെ അനിവാര്യതകള്‍ കണ്ടറിയുകയും സമുദായത്തിന് ലക്ഷ്യബോധം പകര്ന്നുനല്കുകയും ചെയ്ത ഒരു മഹാ പ്രസ്ഥാനമായിരുന്നു ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാരെന്ന് ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Next Story
RELATED STORIES
കുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMT