kannur local

ചെറുപുഴ പഞ്ചായത്തിന് രണ്ടു പുരസ്‌കാരങ്ങള്‍

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിന് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടു പുരസ്‌കാരങ്ങള്‍ ലഭിച്ചതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിവിഹിതം പൂര്‍ണമായും ചെലവഴിച്ചതിനും, നികുതിപിരിവ് പൂര്‍ണമാക്കിയതിനുമാണ് ബഹുമതി. പദ്ധതി നിര്‍വഹണത്തില്‍ പയ്യന്നൂര്‍ ബ്ലോക്കില്‍ ഒന്നാംസ്ഥാനവും, ജില്ലയില്‍ നാലാം സ്ഥാനവും ലഭിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2.47 കോടി രൂപ വിനിയോഗിച്ചാണ് ബ്ലോക്കില്‍ ഒന്നാമതെത്തിയത്.
സ്ഥിരം ആസ്തി നിര്‍മാണത്തില്‍ ഒരുകോടി മൂന്നുലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ തദ്ദേശഭരണ മന്ത്രി കെ ടി ജലീലില്‍നിന്ന് പഞ്ചായത്ത് സെക്രട്ടറി ഒ എം ജോര്‍ജ് പുരസ്‌കാരം ഏറ്റുവാങ്ങി.
നേട്ടം കൈവരിക്കുന്നതിന് കൂട്ടായി പരിശ്രമിച്ച ഭരണസമിതിയെയും ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നതായി പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് പറഞ്ഞു.
വൈസ് പ്രസിഡന്റ് ജാന്‍സി ജോണ്‍സണ്‍, സ്ഥിരംസമിതി അധ്യക്ഷരായ ഡെന്നി കാവാലം, ഷാന്റി കലാധരന്‍, പഞ്ചായത്തംഗം മനോജ് വടക്കേല്‍, കെ കെ ജോയി, പഞ്ചായത്ത് സെക്രട്ടറി ഒ എം ജോര്‍ജ്, അസിസ്റ്റന്റ് സെക്രട്ടറി എസ് എം കൗസല്യ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it