kannur local

ചെറുപുഴ എഇയോട് വിജിലന്‍സ് വിശദീകരണം തേടി

ചെറുപുഴ: ചെറുപുഴ കെഎസ്ഇബി ഓഫിസ് സമ്പൂര്‍ണ വൈദ്യുതീകരണത്തില്‍ ഉള്‍പ്പെടെ വന്‍ അഴിമതി നടത്തിയെന്ന പരാതിയില്‍ അസിസ്റ്റന്റ് എന്‍ജിനീയറോട് വിജിലന്‍സ് വിശദീകരണം തേടി.
ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് മൊഴിയെടുത്ത് റിപോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി ബോര്‍ഡ് ജീവനക്കാര്‍ 114 കണക്്ഷനില്‍ ഒരു ലക്ഷത്തിലധികം രൂപ  തട്ടിയെടുത്തെന്നാണു പ്രധാന പരാതി.
സബ് എന്‍ജിനീയറെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതേത്തുടര്‍ന്ന് ആരോപണ വിധേയനായ ജീവനക്കാരനെ സിഐടിയു യൂനിയന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു.
തൊഴിലാളികളുടെ വിശ്രമമുറിയില്‍ അലമാരയും മറ്റു ഫര്‍ണിച്ചറുകളും സമ്പൂര്‍ണ വൈദ്യുതികരണത്തിന്റെ അഴിമതിപ്പണം ഉപയോഗിച്ച് സബ് എന്‍ജിനീയര്‍ വാങ്ങിനല്‍കിയെന്ന പരാതിയും യൂനിയനില്‍  വന്‍ വിവാദത്തിന് കാരണമായിരുന്നു.
ഭൂരിപക്ഷം സിഐടിയുക്കാരുള്ള ഓഫിസില്‍ ഇടതുസര്‍ക്കാരിന്റെ വലിയ പദ്ധതിയില്‍ തന്നെ ക്രമക്കേട് നടത്തുകയും തൊഴിലാളികളുടെ വിശ്രമമുറിയില്‍ ഫര്‍ണിച്ചര്‍ വാങ്ങുകയും ചെയ്തത് വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
അഴിമതിയാരോപണം പുറത്തായതോടെ യൂത്ത് കോണ്‍ഗ്രസ് ഓഫിസ് ഉപരോധിച്ചിരുന്നു. ഇതേത്തുടര്‍ന്നും രണ്ടു വ്യക്തികളും നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്.
Next Story

RELATED STORIES

Share it