kannur local

ചെറുകുന്ന് പഞ്ചായത്തില്‍ തരിശുരഹിത കൈപ്പാട് പദ്ധതി ലക്ഷ്യത്തിലേക്ക്

ചെറുകുന്ന്: സ്‌പെഷ്യല്‍ അഗ്രിക്കള്‍ച്ചര്‍ സോണ്‍ എന്ന സവിശേഷ പദ്ധതിയിലൂടെ കൈപ്പാട് കൃഷിയുടെ സമഗ്രവികസനം സാധ്യമാക്കുകയാണ് ചെറുകുന്ന് ഗ്രാമപ്പഞ്ചായത്ത്. കൈപ്പാട് കൃഷിയിലെ പോരായ്മകളും വെല്ലുവിളികളും തരണംചെയ്യാന്‍ ആവശ്യമായ പദ്ധതികള്‍ രൂപീകരിക്കുകയും തരിശുനിലങ്ങള്‍ കണ്ടെത്തി കൃഷിയോഗ്യമാക്കുകയുമാണ് ലക്ഷ്യം. ഇതിനായി പഞ്ചായത്തിലെ അഞ്ച് പാടശേഖരങ്ങളലെയും കൈപ്പാട് കര്‍ഷകര്‍ക്കിടയില്‍ സര്‍വേ നടത്തുകയും 105 ഹെക്റ്റര്‍ കൃഷിയോഗ്യമായ കൈപ്പാട് നിലങ്ങള്‍ കണ്ടെത്തുകയും ചെയ്തു. കര്‍ഷകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കൃഷി ശാസ്ത്രജ്ഞന്മാരും ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച്  ശില്‍പശാലയും നടത്തി. വരുംദിവസങ്ങളില്‍ ഭൂവുടമകളുടെയും കൃഷിചെയ്യാന്‍ സന്നദ്ധരായ ജോയിന്റ് ലിവബിലിറ്റി ഗ്രൂപ്പുകള്‍, സ്വയംസഹായ സംഘങ്ങള്‍, ക്ലബ്ബുകള്‍ എന്നിവരുടെ യോഗം വിളിച്ചുചേര്‍ക്കും. തരിശ് കൈപ്പാട് നിലങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിന് അടിസ്ഥാനസൗകര്യ വികസനത്തിനാവശ്യമായ പദ്ധതികള്‍ രൂപീകരിക്കുകയും ചെയ്യും. ഇതിനാവശ്യമായ സാമ്പത്തിക സഹായം കൃഷിവകുപ്പില്‍നിന്ന് ലഭ്യമാക്കും. വിത്ത്, കൂലി, ചെലവ് എന്നിവ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി നല്‍കും. സമ്പൂര്‍ണ തരിശുരഹിത കൈപ്പാടെന്ന ലക്ഷ്യപ്രാപ്തിക്കായി ഒറ്റക്കെട്ടായി കൈകോര്‍ക്കുകയാണ് പഞ്ചായത്ത് ഭരണസമിതിയും കര്‍ഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും. ശില്‍പശാല ടി വി രാജേഷ് എംഎല്‍എ ഉദ്ഘടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി കെ ഹസന്‍കുഞ്ഞി മാസ്റ്റര്‍  അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി അലി, അസിസ്റ്റന്റ് ഡയറക്ടര്‍ എം എന്‍ പ്രദീപ്, ഡോ. വനജ, ഡോ. പി ജയരാജ്, പഞ്ചായത്ത് സെക്രട്ടറി കെ ബി ശംസുദ്ദീന്‍, കൃഷി ഓഫിസര്‍ പി രാഖി, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it