kannur local

ചെറുകുന്നില്‍ കയര്‍ ഭൂവസ്ത്ര മണ്ണുസംരക്ഷണ പദ്ധതി

ചെറുകുന്ന്്: കയര്‍ വികസനവകുപ്പും ചെറുകുന്ന് ഗ്രാമപ്പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കയര്‍ ഭൂവസ്ത്ര മണ്ണ്-ജല സംരക്ഷണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മുട്ടില്‍ പള്ളിക്കര പട്ടികജാതി കോളനിയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. പ്രകൃതിജന്യ വസ്തുക്കള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള മനോഭാവം വളര്‍ത്തിക്കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. കോളനി പരിസരത്ത് ഉപ്പുവെള്ളം കയറുന്നതു തടയാന്‍ ബണ്ട് നിര്‍മിച്ച് കയര്‍ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കുന്നതാണു പദ്ധതി. പരമ്പരാഗത കയര്‍ വ്യവസായ മേഖലയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കൃഷി, മണ്ണ് സംരക്ഷണം, കുളങ്ങളുടെയും തോടുകളുടെയും റോഡുകളുടെയും തിട്ട സംരക്ഷണം, ബണ്ട് നിര്‍മാണം എന്നിവയ്ക്ക് കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിന്റെ ഭാഗമായാണു പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് പി കെ അസ്സന്‍കുഞ്ഞി സംസാരിച്ചു.
Next Story

RELATED STORIES

Share it