thrissur local

ചെറുകിട സംരംഭങ്ങളിലൂടെ തൊഴില്‍സാധ്യത സൃഷ്ടിക്കും : മന്ത്രി എ സി മൊയ്തീന്‍



തളിക്കുളം: വ്യവസായ വാണിജ്യ ജില്ലാ വകുപ്പ് വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തി ല്‍ വസ്ത്രഗ്രാമപദ്ധതിയുടെ ഉദ്ഘാടനം തളിക്കുളം വികാസ് കിന്‍ഫ്രാ പാര്‍ക്ക് കമ്മ്യൂണിറ്റി ഹാളില്‍ മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചു. കാര്‍ഷിക, ചെറുകിട, സൂക്ഷ്മ സംരംഭങ്ങളിലൂടെ സ്വാഭാവികമായി പുതിയ തൊഴില്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം തൊഴില്‍ സംരംഭകരാക്കി മാറ്റുക എന്ന ലക്ഷ്യം കൂടി ഉണ്ട്. വീട്ടില്‍ ജോലി ചെയ്യുന്നതോടൊപ്പം സ്ത്രീകള്‍ക്ക് വരുമാനം ഉറപ്പു വരുത്തുക കൂടിയാണ്  വസ്ത്രഗ്രാമം പദ്ധതിയിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.  ഈ പദ്ധതി നടപ്പാക്കുന്നതിന് മാതൃയൂണിറ്റിന് സ്ഥിരമൂലധന സബ്‌സിഡിയായി 40 ലക്ഷം രൂപയും പ്രവര്‍ത്തന മൂലധനമായി 20 ലക്ഷം രൂപയുമാണു വേണ്ടി വരിക. മെഷിനറികളും അനുബന്ധ സാമഗ്രികളും അടങ്ങുന്ന പൊതു സൗകര്യ കേന്ദ്രത്തിന്റെ രൂപീകരണത്തിന് കെഎസ്‌ഐസിഡി 40 ലക്ഷം രൂപ സാമ്പത്തിക സഹായമായി നല്‍കും. ആദ്യം ഘട്ടം 500 വനിതാതൊഴിലാളികളുമായി തുടങ്ങി 500 തൊഴിലാളികളെകൂടി ഉള്‍പ്പെടുത്തി 1000 തൊഴിലാളികള്‍ക്ക് സ്ഥിര വരുമാനമുളള തൊഴില്‍ നല്‍കുന്ന പദ്ധതിയാണിത്. യോഗത്തില്‍ ഗീതാ ഗോപി എംഎല്‍എ അധ്യക്ഷത വഹിച്ചു. തളിക്കുളം വികാസ് ട്രസ്റ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ സഫിയ റഹ്മാന്‍ വിശിഷ്ടാതിഥിയായി. പൊതുസൗകര്യകേന്ദ്രത്തിനുളള സഹായം തളിക്കുളം വികാസ് ട്രസ്റ്റ് ഡയറക്ടറായ ചന്ദ്രദത്തിന് മുന്‍വാണിജ്യ ഡയറക്ടര്‍ പി എം ഫ്രാന്‍സീസ് കൈമാറി. വനിതാക്കുട്ടത്തരവാദിത്വം സംഘങ്ങള്‍ക്ക് വാടാനപ്പിളളി യൂണിയന്‍ ബാങ്ക് ശാഖ നല്‍കുന്ന വായ്പാ വിതരണം  വികാസ് ട്രസ്റ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവന്‍, തളിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ കെ രജനി, വലപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ കെതോമസ് മാസ്റ്റര്‍, എങ്ങണ്ടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ വി അശോകന്‍, വാടാനപ്പിളളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുംച്ചേരി, നാട്ടിക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി വി വിനു, തളിക്കുളം ഗ്രാമപ്പഞ്ചായത്തംഗം കൃഷ്ണഘോഷ്, കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടര്‍ എം ബീന, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എസ് പ്രദീപ് കുമാര്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ഡോ. കെ എസ് കൃഷ്ണകുമാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it