kozhikode local

ചെറുകിട വ്യാപാരികളെ മര്‍ദിച്ചതായി പരാതി

താമരശ്ശേരി: ചെറുകിട വ്യാപാരം നടത്തുന്ന പ്രദേശവാസികളെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. കോടഞ്ചേരി പഞ്ചായത്തിലെ തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം ഐസ്‌ക്രീം ഉള്‍പ്പെടെയുള്ള വ്യാപാരം നടത്തുന്ന വട്ടച്ചിറ ഇല്ലിക്കല്‍ സന്തോഷ്, തുഷാരഗിരി സ്വദേശികളായ പൂളപറമ്പത്ത് സത്യന്‍,  ഇലവുങ്കല്‍ റോബിള്‍ തോമസ്, ജോമി ചക്കുംമൂട്ടില്‍, വട്ടിച്ചിറ ആദിവാസി കോളനിയിലെ ബിജു എന്നിവരെ പരിക്കുകളോടെ മുക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിടിപിസിയുടെ കാന്റീന്‍ വാടകയ്‌ക്കെടുത്ത് വ്യാപാരം നടത്തുന്നവരും കാന്റീനിലെ തൊഴിലാളികളുമാണ് അക്രമം നടത്തിയതെന്നും തുഷാരഗിരി ഭാഗത്ത് വ്യാപാരം നടത്തരുതെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്നും ഐസ്‌ക്രീം വ്യാപാരിയായ സന്തോഷ് പറഞ്ഞു. തുഷാരഗിരി പാലത്തിന് താഴെ പുല്ല് അരിയുന്നതിനിടെ ബഹളം കേട്ടെത്തിയ തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് വട്ടച്ചിറ ആദിവാസി കോളനിയിലെ ബിജു പറയുന്നു. ഭീമമായ വാടക നല്‍കിയാണ് കാന്റീന്‍ വാടകക്കെടുത്തതെന്നും പ്രദേശത്ത് മറ്റു വ്യാപാരങ്ങള്‍ അനുവധിക്കരുതെന്നും കാണിച്ച് കാന്റീന്‍ നടത്തിപ്പുകാര്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് പലപ്പോഴായി വാക്കേറ്റവും നടന്നിരുന്നു.
Next Story

RELATED STORIES

Share it