ചെറുകിട വ്യവസായങ്ങളെ സര്‍ക്കാര്‍ ശ്വാസം മുട്ടിച്ച് കൊല്ലുന്നു: രാഹുല്‍

ന്യൂഡല്‍ഹി: വെള്ളിയൊഴിച്ചുള്ള ആഭരണങ്ങള്‍ക്ക് കേന്ദ്രം ഒരു ശതമാനം എക്‌സൈസ് തീരുവ ചുമത്തിയത് വന്‍ വ്യവസായങ്ങള്‍ക്ക് വേണ്ടിയാണെന്ന് രാഹുല്‍ ഗാന്ധി. സമരം ചെയ്യുന്ന ആഭരണ വ്യാപാരികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംഘടിപ്പിച്ച റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇത് എക്‌സൈസ് തീരുവയല്ല. ആഭരണ വ്യാപാരികളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ്. ചെറുകിട വ്യാപാരങ്ങളെ സര്‍ക്കാര്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയാണ്-രാഹുല്‍ പറഞ്ഞു.
ബിജെപി സര്‍ക്കാരിന്റെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയെ അദ്ദേഹം കളിയാക്കി. മെയ്ക് ഇന്‍ ഇന്ത്യയെപ്പറ്റി പറയുമ്പോള്‍ അഞ്ചോ, ആറോ വന്‍ വ്യവസായികളെയാണ് മോദി പരാമര്‍ശിക്കുന്നത്. ആഭരണ വ്യാപാരികള്‍ 10,000 കോടിയുടെ ഫാക്ടറികള്‍ ഉള്ളവരല്ല അവര്‍ ചെറുകിട വ്യാപാരികളാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it