Idukki local

ചെറുകിട തേയില കര്‍ഷകരെ സഹായിക്കാന്‍ ടീ ബോര്‍ഡ്



പീരുമേട്: ചെറുകിട തേയില കര്‍ഷകര്‍ക്ക് സഹായകമായി ടീ ബോര്‍ഡ് നടപടികളെടുത്തു. ഫാക്ടറിയില്‍ പച്ച്‌കൊളുന്തു നല്‍കുന്നവര്‍ക്ക് മുന്‍കൂറായി വില നല്‍കുന്ന സംവിധാനം കര്‍ശനമായി നിര്‍ത്തലാക്കാന്‍  ടീ ബോര്‍ഡ് തീരുമാനിച്ചു. തേയില കര്‍ഷകര്‍ക്കു നല്‍കാനുള്ള തുക പ്രതിദിന,പ്രതിവാര സംവിധാന പ്രകാരം ഒറ്റത്തവണയായി നല്‍കണം.പച്ച കൊളുന്തു ഫാക്ടറിയില്‍ നല്‍കിയതിന്റെ രസീതുകള്‍ അതത് കര്‍ഷകരുടെ പേരിലോ അവരുടെ ബാങ്ക് അക്കൗണ്ട് വഴിയോ നല്‍കണം.ഏജന്റുമാരുടെ പേരില്‍ പച്ചക്കൊളുന്തിന്റെ വില നല്‍കാന്‍ പാടില്ല. ഇതിന്റെ വിശദാംശങ്ങള്‍ ഫാക്ടറിയില്‍ സൂക്ഷിക്കുകയും വേണം. ഇതു ടീ ബോര്‍ഡ് ഓഫിസര്‍മാര്‍ പരിശോധിക്കുന്നതുമാണ്.ബോര്‍ഡിന്റെ പുതിയ നര്‍ദേശങ്ങള്‍ പ്രതിസന്ധി നേരിടുന്ന ചെറുകിട തേയില കര്‍ഷകര്‍ക്ക് സഹായമാകും.തേയില മാര്‍ക്കറ്റിംഗ് നിയന്ത്രണ ഓര്‍ഡര്‍ പ്രകാരം ടി ബോര്‍ഡിനു കീഴിലുള്ള തേയില ഫാക്ടറികള്‍ക്കുള്ള പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കി തുടങ്ങി. മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കാതെ വന്നാല്‍ ടി ആക്ട് 1953, തേയില മാര്‍ക്കറ്റിംഗ് നിയന്ത്രണ ഓര്‍ഡര്‍ 2003 പ്രകാരം നടപടിയുണ്ടാകുമെന്ന് ടി ബോര്‍ഡ് എക്‌സികുട്ടിവ് ഡയറക്ടര്‍ അറിയിച്ചു. തേയില വ്യവസായത്തെ മുന്പന്തിയിലെത്തിക്കുന്നതിനായാണ് ടി ബോര്‍ഡ് പുതിയ് നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത്.
Next Story

RELATED STORIES

Share it