Flash News

ചെറുകിട കയറ്റിറക്ക് : ചുമട്ടുതൊഴിലാളികള്‍ വേണ്ടെന്ന് ഹൈക്കോടതി



കോഴിക്കോട്: മൊത്ത വിതരണക്കാര്‍ ചെറുകിട കച്ചവടക്കാര്‍ക്ക് ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ ചുമട്ടുതൊഴിലാളികളുടെ സേവനം വിനിയോഗിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. വാനുകളിലും മറ്റു മൊത്ത വിതരണക്കാര്‍ ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിച്ചുനല്‍കുന്ന ഉല്‍പന്നങ്ങള്‍ ഇറക്കാന്‍ ചുമട്ടുതൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വാദം ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്, ദമ ശേഷാദ്രി നായിഡു എന്നിവരടങ്ങുന്ന ഡവിഷന്‍ ബെഞ്ച് തള്ളി. വാഹനത്തില്‍ ഉല്‍പന്നങ്ങളുമായി എത്തുന്ന മൊത്തവിതരണക്കാരുടെ തൊഴിലാളികള്‍ക്ക് ഉല്‍പന്നങ്ങള്‍ ഇറക്കാന്‍ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ കൊടുങ്ങല്ലൂര്‍ യൂനിറ്റ് സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. ചുമട്ടുതൊഴിലാളി ക്ഷേമനിധി പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രദേശത്തെ ചുമട്ടു തൊഴിലാളികള്‍ ഉല്‍പന്നങ്ങളുടെ മൊത്ത വിതരണം തടസ്സപ്പെടുത്തുന്നു എന്ന് പരാതിപ്പെട്ടായിരുന്നു ഹരജി. മൊത്ത വിതരണം തടസ്സപ്പെടുത്തിയാല്‍ പോലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. വിധി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്വാഗതം ചെയ്തു.
Next Story

RELATED STORIES

Share it