Flash News

ചെറിയ സാധ്യതയെങ്കിലും ജയിക്കാന്‍ ഇന്ത്യക്ക് കഴിയും : ഡിമറ്റോസ്‌



ന്യൂഡല്‍ഹി: റാങ്കിങ്ങില്‍ ഏറെ മുന്നിലാണ് അമേരിക്കയെങ്കിലും അവര്‍ക്കെതിരേ ജയിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് കോച്ച് നോര്‍ട്ടന്‍ ഡിമറ്റോസ്. ഫുട്‌ബോള്‍ എന്നാല്‍ അദ്ഭുതങ്ങളുടേതാണ്. ചെറിയ സാധ്യതകള്‍ പോലും വന്‍ വിജയത്തിലേക്കെത്തിക്കാന്‍ തന്റെ കുട്ടികള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് അമേരിക്കക്കെതിരായ ആദ്യ മല്‍സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യന്‍ കോച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. അമേരിക്കന്‍ കളിക്കാരുടെ പ്രകടനങ്ങളുടെ വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ ടീം പഠിച്ചു വരികയായിരുന്നു. നന്നായി പരിശ്രമിച്ചെങ്കില്‍ മാത്രമേ അവരെ തളയ്ക്കാനാവൂ. വെര്‍ഡര്‍ ബ്രേമാന്‍, സര്‍ജന്റ് തുടങ്ങി ജര്‍മന്‍ ലീഗില്‍ കളിച്ചു പരിചയമുള്ള താരങ്ങളാണ് അവര്‍ക്കുള്ളത്. എന്നാല്‍ അമേരിക്കയെ ഇന്ത്യ മറികടക്കുക തന്നെ ചെയ്യും- ഡിമറ്റോസ് പറഞ്ഞു.
Next Story

RELATED STORIES

Share it