Flash News

ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച.

ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച.
X


കോഴിക്കോട്: ശനിയാഴ്ച മാസ പിറവി കണ്ട വിവരം ലഭിക്കാത്തതിനാല്‍ കേരളത്തില്‍ കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി  26/06/2017 തിങ്കള്‍  ശവ്വാല്‍ ഒന്ന് (ചെറിയ പെരുന്നാള്‍) ആയിരിക്കുമെന്ന് വിവിധ ഖാസിമാരും നേതാക്കളും സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഞായറാഴ്ചയാണ് പെരുന്നാളെന്ന് കാസര്‍കോട് സംയുക്ത ഖാദി ആലിക്കുട്ടി മുസ്ലിയാര്‍, കാഞ്ഞങ്ങാട് ഖാദി ജിഫ്രി മുത്തുക്കോയതങ്ങള്‍ എന്നിവര്‍ അറിയിച്ചു. കര്‍ണാടകത്തിലെ ഭട്കലില്‍ മാസപ്പിറവി കണ്ടതിനാല്‍ ഉഡുപ്പി, മംഗളുരു, ഭട്കല്‍ എന്നിവടങ്ങളിലും ഞായറാഴ്ചയാണ് പെരുന്നാള്‍.
അതേസമയം സൗദി അറേബ്യയില്‍ ശവ്വാല്‍ പിറ കണ്ടു. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ചയാണ്‌
ചെറിയ പെരുന്നാള്‍ . മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് ഒമാനില്‍ ചെറിയപെരുന്നാള്‍ തിങ്കളാഴ്ച്ചയാണ്.



സൗദിയില്‍ നാളെ പെരുന്നാള്‍, ഒമാനില്‍ തിങ്കളാഴ്ച്ച

സൗദി അറേബ്യയില്‍ ശവ്വാല്‍ പിറ കണ്ടു. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെയാണ് ചെറിയ പെരുന്നാള്‍ . മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് ഒമാനില്‍ ചെറിയപെരുന്നാള്‍ തിങ്കളാഴ്ച്ചയാണ്.
Next Story

RELATED STORIES

Share it