Flash News

ചെറിയാന്‍ ഫിലിപ്പിന് പിണറായിയുടെ പിന്തുണ

ചെറിയാന്‍ ഫിലിപ്പിന് പിണറായിയുടെ പിന്തുണ
X


PINARAYI_VIJAYAN_തൃശ്ശൂര്‍: ചെറിയാന്‍ ഫിലിപ്പിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ ഫെയ്‌സ് ബുക്ക് പോസ്റ്റിനെ പിന്തുണച്ച് കൊണ്ട് സി പി എം പോളിറ്റ്ബ്യൂറോ അംഗമായ പിണറായി വിജയന്‍ രംഗത്തെത്തി. തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിലാണ് പിണറായി നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ്സിന്റെ സ്ത്രീവിരുദ്ധ നിലപാടുകളെ കുറിച്ചുള്ള ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശങ്ങള്‍ സ്ത്രീകള്‍ക്കെതിരായ വിമര്‍ശനമായി കാണാനാവില്ല. കോണ്‍ഗ്രസ്സിനെയും അതിലെ നേതാക്കളെയും കുറിച്ച് എല്ലാ കാര്യങ്ങളും അറിയുന്ന ആളാണ് ചെറിയാന്‍ ഫിലിപ്പ്. അതിനാലാണ് ചെറിയാന്‍ ഫിലിപ്പ് അവരെ കുറിച്ചുള്ള കാര്യങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞത്.

വി എസ് ഇക്കാര്യത്തില്‍ ചെറിയാന്‍ ഫിലിപ്പിനെതിരേ രംഗത്ത് വന്നത് പത്രക്കാര്‍ ചോദിച്ചപ്പോഴാണ്. അദ്ദേഹം വിശദമായ പരിശോധന നടത്താതെയായിരിക്കാം പ്രതികരിച്ചത്. മുസ്‌ലിം ലീഗ് വര്‍ഗ്ഗീയ കകക്ഷിയല്ല. വര്‍ഗ്ഗീയതയ്‌ക്കെതിരേ നിലപാട് എടുക്കുകയും ചെയ്തിട്ടുണ്ട്. ഉമ്മന്‍ചാണ്ടി ബിജെപിയുടെയും ആര്‍.എസ്.എസ്സിന്റെയും വോട്ട് കിട്ടുന്നതിന് വേണ്ടിയാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാണെന്ന് പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേട്ടമുണ്ടാക്കും-അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it