malappuram local

ചെറിയമുണ്ടം ഐടിഐ കെട്ടിടം ഉടന്‍ പൂര്‍ത്തിയാക്കും: എംഎല്‍എ

താനൂര്‍: ചെറിയമുണ്ടം ഗവണ്‍മെന്റ് ഐടിഐയുടെ കെട്ടിട നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്ത അധ്യായന വര്‍ഷം പണി പൂര്‍ത്തിയായി ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നുംതാനൂര്‍ എംഎല്‍എ വി അബ്ദുര്‍റഹ്മാന്‍ അറിയിച്ചു.
നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തിയുടെ പുരോഗതിവിലയിരുത്താനായിസ്ഥലംസന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നുഎംഎല്‍എ. 3 കോടി 60 ലക്ഷംരൂപ ചെലവില്‍ ഐടിഐ കെട്ടിടവുംഒരുകോടി 20 ലക്ഷംരൂപ ചെലവില്‍ ഹോസ്റ്റലിന്റേതുമാണ് പ്രവൃത്തി നടക്കുന്നത്. പ്രവൃത്തിഏതാണ്ട്അന്തിമഘട്ടത്തിലാണ്. ഇതിന്റെഅടിസ്ഥാനത്തില്‍ ജൂണ്‍ മാസത്തി ല്‍ തന്നെ കെട്ടിടം തുറന്നുകൊടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.  വര്‍ഷങ്ങളായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച്‌വരുന്ന ചെറിയമുണ്ടം ഗവണ്‍മെന്റ് ഐടി ഐക്ക് സ്വന്തമായി പുതിയകെട്ടിടം എന്ന സ്വപ്‌നമാണ്ഇതോടെയാഥാര്‍ത്ഥ്യമാവുന്നത്.
ചെറിയമുണ്ടത്ത് ചുടലപ്പുറം നരിയറക്കുന്നിലാണ്‌കെട്ടിടം നിര്‍മാണം നടക്കുന്നത്. പുതിയ കെട്ടിടം യാഥാര്‍ഥ്യമാവുന്നതോടെകൂടുതല്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നത് പരിഗണനയിലാണ്. ആവശ്യമെങ്കില്‍ പുതിയ കെട്ടിടത്തിന് രണ്ട് നിലകള്‍ കൂടി പണിയാനും സര്‍ക്കാറിനോട്അഭ്യര്‍ത്ഥിക്കും. ചെറിയമുണ്ടം ഗ്രാമപ്പഞ്ചായത്താണ്‌കെട്ടിട നിര്‍മാണത്തിനുള്ള സ്ഥലം വിട്ടു നല്‍കിയത്. നരിയറക്കുന്നിലുള്ള ഒന്നര ഏക്കര്‍ ഭൂമിയാണ് പഞ്ചായത്ത്‌വിട്ടുനല്‍കിയത്. സമീപപ്രദേശത്തുള്ളവര്‍ വിട്ടു നല്‍കിയ റോഡിന്റെ നവീകരണ പ്രവൃത്തികളും ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും എംഎല്‍എ അറിയിച്ചു. പൊതുമരാമത്ത്  കെട്ടിടവിഭാഗംഎക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അന്‍വര്‍, അസിസ്റ്റന്റ്എന്‍ജിനീയര്‍ ചിത്രാംഗദന്‍, ഓവര്‍സിയര്‍ ഷീജ എന്നിവരും എംഎല്‍എക്കൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it