palakkad local

ചെര്‍പ്പുളശ്ശേരി ഹൈസ്‌കൂള്‍ റോഡ്; വിവാദങ്ങള്‍ക്കിടെ അറ്റകുറ്റപ്പണി തുടങ്ങി

ചെര്‍പ്പുളശ്ശേരി: രണ്ടുകോടി ചെലവില്‍ പണി പൂര്‍ത്തിയാക്കിയ ഉടനെ ചെര്‍പ്പുളശ്ശേരി ഹൈസ്‌കൂള്‍ റോഡ് തകര്‍ന്ന സംഭവത്തില്‍ പൊതുമാമത്ത് വകുപ്പ് അറ്റകുറ്റ പ്രവൃത്തി തുടങ്ങി. പൊതുമരാമത്ത് വകുപ്പിലെ ഒരു ഓവര്‍സീയറുടെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി നടക്കുന്നത്. എന്നാല്‍ റോഡ് തകരാനുണ്ടായ കാരണം ഇതുവരെ അറിവായിട്ടില്ല.
ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. എംഎല്‍എയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നാളെ പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയേക്കും. റോഡ് തകര്‍ന്ന സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് നടന്നത്. യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും ഒരു പോലെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, ഉദ്ഘാടനം കഴിയും മുമ്പെ റോഡില്‍ തകരാര്‍ കണ്ടതിനെ തുടര്‍ന്ന് പ്രതിഷേധിച്ച ബിജെപിയെയും അര്‍എസ്എസ്സിനെയും വിമര്‍ശിക്കുന്നതില്‍ മോശം പദപ്രയോഗം നടത്തി എന്നാരോപിച്ച് യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ഇന്നു രാവിലെ 10ന് ചെര്‍പ്പുളശ്ശേരിയിലുള്ള  പി കെ ശശി എംഎല്‍എയുടെ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ബിജെപി മണ്ഡലം ജനറല്‍ സെമാരായ പി ജയന്‍, പി ജയരാജ്, മുനിസിപല്‍ പാര്‍ട്ടി പ്രസിഡന്റ് കെ ഹരിദാസ്, പി ജയപ്രകാശ്, വിപിന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it