palakkad local

ചെര്‍പ്പുളശ്ശേരിക്ക് ഓവറോള്‍ കിരീടം

പാലക്കാട്: കഴിഞ്ഞ മൂന്നുദിവസമായി പാലക്കാട് നഗരത്തില്‍ നടന്ന ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോല്‍സവത്തില്‍ ചെര്‍പ്പുളശ്ശേരി ഉപജില്ല ഓവറോള്‍ ചാംപ്യന്‍മാരായി. മൊത്തം 153 പോയിന്റോടെയാണ് ഇവര്‍ ഒന്നാമതെത്തിയത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 46ഉം ഹൈസ്‌കൂളില്‍ 51ഉം യുപിയില്‍ 31ഉം എല്‍പിയില്‍ 25ഉം പോയിന്റുകളണ് ചെര്‍പ്പുളശ്ശേരി നേടിയത്.
തൃത്താല-146, ചിറ്റൂര്‍-142, മണ്ണാര്‍ക്കാട്-126, പാലക്കാട്-124, ഷൊര്‍ണൂര്‍-118, ആലത്തൂര്‍-112, ഒറ്റപ്പാലം-108, പട്ടാമ്പി-96, കൊല്ലങ്കോട്-89, കുഴല്‍മന്ദം-86, പറളി-83 എന്നിങ്ങനെയാണ് പോയിന്റുനില.
സാമൂഹികശാസ്ത്രമേളയില്‍ ഒറ്റപ്പാലം 176 പോയിന്റും മണ്ണാര്‍ക്കാട് 171 പോയിന്റുംനേടി. തൃത്താല-170, ചെര്‍പ്പുളശ്ശേരി-166, പാലക്കാട്-145, ആലത്തൂര്‍-137, ചിറ്റൂര്‍-135 എന്നിങ്ങനെയാണ് മറ്റു ഉപജില്ലകള്‍.
പ്രവൃത്തിപരിചയമേളയില്‍ പാലക്കാടിനാണ് ചാംപ്യന്‍ഷിപ്പ്. 44248 പോയിന്റോടെയാണ് ഇവര്‍ ചാംപ്യരായത്. ആലത്തൂര്‍-42680, ചെര്‍പ്പുളശ്ശേരി-42529, മണ്ണാര്‍ക്കാട്-42488, പട്ടാമ്പി-41532, ഒറ്റപ്പാലം-40232, തൃത്താല-40061, ചിറ്റൂര്‍-37869.
എക്‌സിബിഷനില്‍ ചിറ്റൂരിനാണ് 5895 പോയിന്റോടെ ഒന്നാംസ്ഥാനം. പാലക്കാടും ഷൊര്‍ണൂരും രണ്ടും മൂന്നും സ്ഥാനം നേടി.
തല്‍സമയ പ്രവൃത്തിമേളയില്‍ ആലത്തൂര്‍, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് യഥാക്രമം ആദ്യ മൂന്നുസ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഐടി മേളയില്‍ 130 പോയിന്റോടെ പട്ടാമ്പിക്കാണ് ചാംപ്യന്‍ഷിപ്പ്. തൃത്താല-102, ചെര്‍പ്പുളശ്ശേരി-87, ആലത്തൂര്‍-83, മണ്ണാര്‍ക്കാട്-80, ഒറ്റപ്പാലം-69, ചിറ്റൂര്‍-66, പാലക്കാട്-66, ഷൊര്‍ണൂര്‍-57. അതേസമയം കൃത്യമായ ഫലങ്ങള്‍ മേളയുടെ ഒഫിഷ്യല്‍ വെബ്‌സൈറ്റില്‍ പോലും യഥാസമയം ലഭ്യമായിരുന്നില്ല.
Next Story

RELATED STORIES

Share it