kasaragod local

ചെര്‍ക്കളം നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നേതാവ്

എ പി വിനോദ്
കാസര്‍കോട്്: നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഇന്നലെ അന്തരിച്ച മുസ്്‌ലിംലീഗ് സംസ്ഥാന ഖജാഞ്ചി ചെര്‍ക്കളം അബ്ദുല്ല. ന്യുനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ അവകാശ സുരക്ഷണത്തിന് പോരാടുമ്പോള്‍ തന്നെ മറ്റു ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഇദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുസ്്‌ലിം ലീഗ് ഭരിച്ചിരുന്ന കാഞ്ഞങ്ങാട് നഗരസഭയില്‍ ബാറിന് ലൈസന്‍സ് നല്‍കിയ സംഭവം വിവാദമായതോടെ ഭരണം നഷ്ടപ്പെടുമെന്ന അവസ്ഥ വന്നിട്ടും ചെയര്‍പേഴ്‌സണ്‍ അടക്കമുള്ള പാര്‍ട്ടി കൗണ്‍സിലര്‍മാരേ സസ്‌പെന്റ് ചെയ്ത നടപടി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ ആദര്‍ശ കാര്യത്തില്‍ പാര്‍ട്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലെന്നായിരുന്നു ആ തീരുമാനം.
2001ല്‍ ചെര്‍ക്കളം മന്ത്രിയായിരിക്കെ മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയില്‍ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചപ്പോള്‍ ഇതില്‍ പെട്ട ചിലര്‍ ഒരു ആരാധാനാലയത്തിന് നേരേ അക്രമം നടത്തിയിരുന്നു. ഈ സംഭവത്തില്‍ പോലിസ് അറസ്റ്റ് ചെയ്തപ്പോള്‍ ഇവരെ വിട്ടയക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് പ്രദേശത്തെ ചിലര്‍ ചെര്‍ക്കളത്തോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം വഴങ്ങിയില്ല. ഇതാണ് 2006ല്‍ ഇദ്ദേഹം മല്‍സരിച്ചപ്പോള്‍ പരാജയത്തിന് കാരണമായതെന്ന് രാഷ്ടീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2009ല്‍ മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റ്് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, എം പി അബ്ദുസ്സമദ് സമദാനി തുടങ്ങിയ നേതാക്കള്‍ക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സ്വീകരണം നല്‍കിയിരുന്നു. ഇതിനിടയിലുണ്ടായ സംഘര്‍ഷത്തേ തുടര്‍ന്ന് അന്നത്തെ എസ്പി രാംദാസ് പോത്തന്‍ വെടി വെക്കുകയും യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും സംഘര്‍ഷം ഭയന്ന് ഓടുന്നതിനിടയില്‍ കറന്തക്കാട് സംഘപരിവാരം പ്രവര്‍ത്തകരുടെ കുത്തേറ്റ് കുമ്പള സ്വദേശിയായ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മരിക്കുകയും ചെയ്തിരുന്നു.
സംഭവത്തിന് ശേഷം മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരേ പോലിസ് വേട്ടയാടി അറസ്റ്റ് ചെയ്തപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കൊടിയേരി ബാലകൃഷ്ണനോട് സംഭവത്തേക്കുറിച്ച് വിശദീകരിക്കുകയും പോലിസ് നടപടി പിന്‍വലിച്ചില്ലെങ്കില്‍ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങുമെന്നും ചെര്‍ക്കളം പറഞ്ഞിരുന്നു. ഇതോടെയാണ് പോലിസ് വേട്ട അവസാനിപ്പിച്ചത്.
Next Story

RELATED STORIES

Share it