malappuram local

ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് ഇന്ന്‌

കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭ ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞടുപ്പിന് ഇന്ന് നടക്കും. രാവിലെ 11ന് ചെയര്‍മാന്‍ തിരഞ്ഞെടുപ്പും ഉച്ചയ്ക്ക് രണ്ടിന് വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പുമാണ് നടക്കുക. രണ്ടു വര്‍ഷത്തെ ഭരണത്തുടര്‍ച്ചയ്ക്ക് മതേതര വികസന മുന്നണിയും ഭരണത്തിലേറാന്‍ യുഡിഎഫും തമ്മിലാണ് പ്രധാന മല്‍സരം. കൗണ്‍സിര്‍മാരുടെ വോട്ട് ആര്‍ക്ക് ചെയ്‌തെന്ന് ബോധ്യമാവുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. 40 അംഗ ഭരണസമിതിയില്‍ മതേതര മുന്നണിക്ക് 21ഉം മുസ്‌ലിംലീഗിന് 18ഉം എസ്ഡിപിഐക്ക് ഒരംഗവുമാണുണ്ടായിരുന്നത്. ഇതില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും സ്വതന്ത്രര്‍ അടക്കം പത്ത് അംഗങ്ങളുണ്ട്്. ഒരാള്‍ സിപിഐയുമാണ്. മുന്നണി ധാരണപ്രകാരം സ്ഥാനം പരസ്പരം കൈമാറുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസിലെ സി കെ നാടിക്കുട്ടി ചെയര്‍മാന്‍ സ്ഥാനവും സിപിഎമ്മിലെ കെ നഫീസ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനവും രാജിവച്ചത്. മുന്നണി ധാരണപ്രകാരം വരുന്ന മൂന്ന് വര്‍ഷങ്ങള്‍ ചെയര്‍മാന്‍ സ്ഥാനം സിപിഎമ്മിനും വൈസ് ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിനുമാണ്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് സിപിഎം സ്വതന്ത്ര മതേതര മുന്നണിയിലെ പി ഗീതയും യുഡിഎഫിലെ കെ സി ഷീബയുമാണ് സ്ഥാനാര്‍ഥികള്‍. വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയായി കെ കെ അസ്മാബിയും മതേതര മുന്നണിയിലെ കെ ആയിഷക്കുട്ടിയും മല്‍സരിക്കും. യുഡിഎഫ് ആയി മുന്നേറേനാണ് ജില്ലാ കോണ്‍ഗ്രസ്, മുസ്്‌ലിംലീഗ് കമ്മിറ്റികളുടെ ആഹ്വാനം. ഇതനുസരിച്ച് കോണ്‍ഗ്രസ്സിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, മതേതര മുന്നണയുമായി മുന്നോട്ടുപോവാനാണ് കോണ്‍ഗ്രസിലെ ഒരാള്‍ ഒഴികെ മറ്റുള്ളവരുടെ തീരുമാനം. വിപ്പ് ലംഘിക്കുന്നവര്‍ക്കെതിരേ പാര്‍ട്ടി നടപടിയുണ്ടാവും. മതേതര മുന്നണിയുടെ വിപ്പും പിന്തുണയ്ക്കുന്ന കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it