ചെയര്‍മാനെ അവിശ്വാസത്തിലൂടെ പുറത്താക്കി
BY Sumeera SMR15 Feb 2016 4:54 AM GMT
Sumeera SMR15 Feb 2016 4:54 AM GMT
പഴയങ്ങാടി: പിലാത്തറ അര്‍ബന്‍ സഹകരണ സൊസൈറ്റി ചെയര്‍മാനെ അവിശ്വാസത്തിലൂടെ പുറത്താക്കി. മണ്ടൂരിലെ സി എം ദാമോദരനെയാണ് സഹകരണസംഘം ഭരണാധികാരിയുടെ സാന്നിധ്യത്തില്‍ നടന്ന ഭരണസമിതി യോഗം പുറത്താക്കിയത്. ചെറുതാഴത്തെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും ഡിസിസി അംഗവുമായിരുന്ന ദാമോദരനെ നിലവിലുള്ള കാലാവധി തീരാന്‍ ഒമ്പതു മാസം ബാക്കിനില്‍ക്കെയാണ്
പുറത്താക്കുന്നത്. ചെയര്‍മാനെതിരേ പ്രമേയം കൊണ്ടു വന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ചുമതലപ്പെടുത്തിയ പ്രകാരം മാടായി യൂനിറ്റ് ഇന്‍സ്പെക്ടര്‍ സി സുനില്‍കുമാര്‍ പ്രിസൈഡിങ് ഓഫിസറായി പ്രത്യേക ഭരണസമിതി വിളിച്ചാണ് തീരുമാനമെടുത്തിയത്. ദാമോദരന്‍ വിട്ടു നിന്ന യോഗത്തില്‍ 11 അംഗ ബോര്‍ഡിലെ 9 പേരും പങ്കെടുത്തു. വൈസ് ചെയര്‍മാനായിരുന്ന തമ്പാന് നമ്പ്യാരെ ചെയര്‍മാനാക്കി പിന്നീട് ഭരണ സമിതി യോഗം ചേര്‍ന്നു. കെപിസിസി സെക്രട്ടറി കെ നാരായണന്‍കുട്ടി ചെയര്‍മാനായി സ്ഥാപിച്ച സൊസൈറ്റി ചെറുതാഴത്തെ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്.

Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT