Pathanamthitta local

ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തു നിന്നും രജനി പ്രദീപിനെ മാറ്റാനാവില്ല

പത്തനംതിട്ട: നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തു നിന്ന് രജനി പ്രദീപിനെ മാറ്റാനാവില്ലെന്ന്  13 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഡി സി. സി പ്രസിഡന്റിനെ അറിയിച്ചു. കഴിഞ്ഞ നഗരസഭാ ഭരണകാലത്ത് രണ്ടര വര്‍ഷം വീതം എ സുരേഷ് കുമാറും അരവിന്ദാക്ഷന്‍ നായരും ചെയര്‍മാന്‍മാരാകുമെന്ന് ധാരണ പത്രം എഴുതി വച്ചിരുന്നത് നടപ്പാക്കാതിരുന്ന സാഹചര്യത്തില്‍ ഇത്തവണ മാറ്റം വേണ്ടെന്നായിരുന്നു കൗണ്‍സിലര്‍മാരുടെ നിലപാട്. നിലവിലെ ഭരണം തൃപ്തികരമായ നിലയിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ചിലര്‍ രജനി പ്രദീപിനെ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കി. നഗരസഭയില്‍ ആകെ 16 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണുളളത്. ഇന്നലെ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഭൂരിപക്ഷ കൗണ്‍സിലര്‍മാരും രജനി പ്രദീപ് തുടരണമെന്ന് ആവശ്യപ്പെട്ടത്. ചെയര്‍പേഴ്‌സണ്‍ സ്ഥാനം പങ്കിടുന്ന കാര്യത്തില്‍ ഇത്തവണ ധാരണപത്രം എഴുതിയുണ്ടാക്കിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. രജനി പ്രദീപിനെ മാറ്റാന്‍ തീരുമാനമെടുത്താല്‍ ശക്തമായി നേരിടുമെന്ന് അരവിന്ദാക്ഷന്‍ നായര്‍ യോഗത്തില്‍ വ്യക്്തമാക്കി. രജനി പ്രദീപ് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ റോസ്ലിന്‍ സന്തോഷ്, ഗീതാ സുരേഷ് എന്നിവര്‍ അടുത്ത മൂന്നു വര്‍ഷം ചെയര്‍പേഴ്‌സണ്‍ സ്ഥാനം പങ്കിടണമെന്നായിരുന്നു ഡിസിസിയുടെ നിലപാട്. ഇന്നലെത്തെ യോഗത്തില്‍ ഭൂരിഭാഗം കൗണ്‍സിലര്‍മാരും രജനി പ്രീദിപിനൊപ്പം നിന്നത് റോസ്്‌ലിന്‍ സന്തോഷിനും ഗീതാ സുരേഷിനും തിരിച്ചടിയായി. ഗീതാസുരേഷിന് ചെയര്‍മാന്‍ പദവി നല്‍കണമെന്ന് ഡിസിഡി പ്രസിഡന്റിന് അഭിപ്രായമുണ്ട്. മുന്‍ ഡിസിസി പ്രസിഡന്റുമാരായ പി മോഹന്‍രജും ശിവദാസന്‍ നായരും യോഗത്തില്‍ പങ്കെടുത്തിരുന്നു. കൗണ്‍സിലര്‍മരുടെ അഭിപ്രായം അനുസരിച്ച് തീരുമാനമെടുക്കണമെന്ന് ഇരുവരും യോഗത്തില്‍ പറഞ്ഞതായി അറിയുന്നു.  ആലോചിച്ച് തീരുമാനമെടുക്കാമെന്ന് ബാബു ജോര്‍ജ് കൗണ്‍സലര്‍മാരെ അറിയിച്ചതോടെയാണ് യോഗം അവസാനിച്ചത്.  കൗണ്‍സിലര്‍മാരുടെ അഭിപ്രായം ചോദിക്കാനാണ് യോഗം വിളിച്ചതെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കാമെന്ന് കൗണ്‍സിലര്‍മാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ബാബു ജോര്‍ജ് പറഞ്ഞു.32 അംഗ കൗണ്‍സിലില്‍ ഭരണപക്ഷത്ത് 22പേരുണ്ട്. കേരളാ കോണ്‍ഗ്രസ്-നാല്, മുസ്്‌ലീം ലീഗ്-രണ്ട്, എല്‍ഡിഎഫ്-ഒമ്പത്, എസ്ഡിപിഐ-ഒന്ന് എന്നിങ്ങനെയാണ് നഗരസഭാ കൗണ്‍സിലില്‍ അംഗങ്ങള്‍.
Next Story

RELATED STORIES

Share it