ernakulam local

ചെമ്മീന്‍ കെട്ടിലെ മല്‍സ്യങ്ങള്‍ ചത്തു പൊങ്ങി ; തോടുകളിലെ മാലിന്യ നിക്ഷേപമാവാം കാരണമെന്ന് സൂചന



വൈപ്പിന്‍: ചെമ്മീന്‍ കെട്ടിലെ മല്‍സ്യം ചത്ത് പൊങ്ങി. എടവനക്കാട് സെയ്ദുമുഹമ്മദ് ബീച്ച് റോഡിനു സമീപമുള്ള ചെറിയ കണ്ണുപ്പിള്ള കെട്ടിലെ മല്‍സ്യമാണ് ഇന്നലെ രാവിലെ ചത്ത് പൊങ്ങിയത്.ചെമ്മീന്‍ കെട്ടില്‍ നിക്ഷേപിച്ചിരുന്ന ചെമ്മീന്‍, ഞണ്ട്, പൂമീന്‍, കരിമീന്‍, തുടങ്ങിയ മല്‍സ്യങ്ങളെല്ലാം വെള്ളത്തിന് മുകള്‍ ഭാഗത്ത് പൊങ്ങി വരികയും തുടര്‍ന്ന് ചാവുകയുമായിരുന്നു. വേലിയേറ്റ വേലിയറക്കത്തിന് അനുസൃതമായാണ് ചെമ്മീന്‍ കെട്ടിലേക്ക് വെള്ളം കയറ്റുന്നത്. തോടുകളിലെ മാലിന്യ നിക്ഷേപം മൂലം വെള്ളം മോശമാകുകയും വെള്ളത്തിലെ ഓക്‌സിജനില്‍ കാര്യമായ കുറവുണ്ടായതാണ് മല്‍സ്യം പൊങ്ങാന്‍ കാരണമായതെന്നാണ് സൂചന.കൂടാതെ ചൂടുകാലവസ്ഥക്കിടയില്‍ ഇടക്കിടെ മഴപെയ്യുന്നതും മല്‍സ്യങ്ങളുടെ നാശത്തിന് കാരണമായതായി ചൂണ്ടിക്കാട്ടപ്പെടുന്നു. വൈപ്പിനിലെ തോടുകളിലും മറ്റു ചെമ്മീന്‍ കെട്ടുകളിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി മല്‍സ്യങ്ങള്‍ പൊങ്ങുകയും തുടര്‍ന്ന് നശിക്കുകയും ചെയ്തിട്ടുണ്ട്
Next Story

RELATED STORIES

Share it