malappuram local

ചെമ്മാട്ട് വാഹനങ്ങള്‍ നടപ്പാതയില്‍; കാല്‍നടയാത്രക്കാര്‍ പ്രയാസത്തില്‍

തിരൂരങ്ങാടി: ഗതാഗതക്കുരുക്ക് രൂക്ഷമായ ചെമ്മാട് ടൗണില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നടപ്പാതയില്‍. തിരൂരങ്ങാടി ഗ്രാമപ്പഞ്ചായത്ത് ചെമ്മാട്ട് നടപ്പാക്കിയ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി അന്‍പത് ലക്ഷം രൂപയിലേറെ ചിലവഴിച്ച് സ്ഥാപിച്ച നടപ്പാത കൈവരികള്‍ പലതും കച്ചവടക്കാര്‍ അവരുടെ സൗകര്യത്തിനായി മുറിച്ചു മാറ്റിയ നിലയിലാണ്. പലഭാഗത്തും മീറ്റര്‍ കണക്കിന് കൈവരി എടുത്തു മാറ്റിയിട്ടുണ്ടെങ്കിലും അധികൃതരും നിയമപാലകരും തികഞ്ഞ മൗനത്തിലാണ്.
കൈയേറിയ ഭാഗം കടയുടമകള്‍ വാഹനങ്ങള്‍ കയറാന്‍ ചെരിച്ച് ടൈലുകള്‍ പതിച്ചിട്ടുണ്ട്. ഏറെ മിനുസമുള്ള ടൈലുകളാണ് ഏറെയും. ടൈലുകളില്‍ പ്രായമായവര്‍ക്ക് കാല്‍നടയാത്രക്ക് ഏറെ പ്രയാസമുണ്ട്. സദാസമയവും ഗതാഗതക്കുരുക്കുളള ടൗണില്‍ കാല്‍നടയാത്രക്ക് സൗകര്യമൊരുക്കിയാണ് പൂര്‍ണ്ണമായും സ്ലാബിട്ട അഴുക്കുചാലിനുമുകളില്‍ കൈവരി സ്ഥാപിച്ച് ഗ്രാമപ്പഞ്ചായത്ത് നടപ്പാതയൊരുക്കിയത്. കച്ചവടക്കാര്‍ ഇഷ്ടാനുസരണം പാര്‍ക്ക്‌ചെയ്യുന്നത് നടപ്പാതയില്‍ ആയതിനാല്‍ തന്നെ കാല്‍നടയാത്രക്കാര്‍ ബുദ്ധിമുട്ടിലാണ്. പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it